വിരാട് കൊഹ്ലി ടെസ്റ്റ് ടീമിന്റെ മാത്രം നായകൻ,ടെസ്റ്റിൽ രോഹിത് വൈസ് ക്യാപ്ടൻ
മുംബയ് : ട്വന്റി-20ക്ക് പിന്നാലെ ഏകദിനത്തിലും രോഹിത് ശർമ്മയെ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായി പ്രഖ്യാപിച്ച് ബി.സി.സി.ഐ. ഇന്നലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനായി ചേർന്ന സെലക്ഷൻ കമ്മിറ്റിയാണ് രോഹിതിനെ ഏകദിന നായകനായും ശുപാർശ ചെയ്തത്. അതേസമയം ടെസ്റ്റിൽ മാത്രം നായകനായി വിരാട് തുടരും. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്ന് ടെസ്റ്റുകളിൽ വിരാട് നയിക്കുന്ന 18 അംഗ ടീമിനെയും പ്രഖ്യാപിച്ചു. അജിങ്ക്യ രഹാനെയെ ടീമിൽ നിലനിറുത്തിയെങ്കിലും ഉപനായകസ്ഥാനം 34കാരനായ രോഹിതിനെ ഏൽപ്പിച്ചിരിക്കുകയാണ്.
2014 മുതൽ ഇന്ത്യൻ ടെസ്റ്റ് ക്യാപ്ടനായ വിരാട് 2017ലാണ് ധോണിയിൽ നിന്ന് ഏകദിന ,ട്വന്റി-20 നായകവേഷവും ഏറ്റെടുക്കുന്നത്. കഴിഞ്ഞ ട്വന്റി-20 ലോകകപ്പിന് തൊട്ടുമുമ്പേയാണ് ടൂർണമെന്റിന് ശേഷം സ്ഥാനമൊഴിയുമെന്ന് വിരാട് അപ്രതീക്ഷിതമായി പ്രഖ്യാപിച്ചത്. ലോകകപ്പിൽ സെമിയിൽ തോറ്റ് ഇന്ത്യ പുറത്തായപ്പോൾ ന്യൂസിലാൻഡിനെതിരായ ട്വന്റി-20 പരമ്പരയിൽ നായകനായി രോഹിത് സ്ഥാനമേറ്റു. പരമ്പര സ്വന്തമാക്കുകയും ചെയ്തു.ഇതോടെ ഏകദിനത്തിൽ നിന്നും കൊഹ്ലിയെ നായകസ്ഥാനത്തുനിന്ന് മാറ്റുമെന്ന് ശ്രുതിയുണ്ടായിരുന്നു.
ഇന്ത്യൻ ടെസ്റ്റ് ടീം
വിരാട് കൊഹ്ലി(ക്യാപ്ടൻ),രോഹിത് ശർമ്മ(വൈസ് ക്യാപ്ടൻ),കെ.എൽ രാഹുൽ,മായാങ്ക് അഗർവാൾ ,ചേതേശ്വർ പുജാര, അജിങ്ക്യ രഹാനെ,ശ്രേയസ് അയ്യർ, ഹനുമ വിഹാരി,റിഷഭ് പന്ത്,സാഹ,അശ്വിൻ,ജയന്ത് യാദവ്,ഇശാന്ത് ശർമ്മ,ഷമി,ഉമേഷ്,ജസ്പ്രീത് ബുംറ, ശാർദ്ദൂൽ താക്കൂർ,സിറാജ്.
രോഹിത് ശർമ്മ
ഇന്ത്യൻ ഏകദിന ക്യാപ്ടൻ
ട്വന്റി-20 ക്യാപ്ടൻ
ടെസ്റ്റ് വൈസ് ക്യാപ്ടൻ
മുംബയ് ഇന്ത്യൻസ് ക്യാപ്ടൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |