മാഞ്ചസ്റ്റർ സിറ്റി 7-0ത്തിന് ലീഡ്സിനെ തോൽപ്പിച്ചു
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഏഴുഗോളുകൾക്ക് ലീഡ്സ് യുണൈറ്റഡിനെ കീഴടക്കി മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്തുതുടരുന്നു. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ മൂന്നുഗോളുകൾ നേടിയിരുന്ന സിറ്റി രണ്ടാം പകുതിയിലാണ് നാലുഗോളുകൾ നേടിയത്. മിഡ്ഫീൽഡർ കെവിൻ ഡിബ്രുയാൻ ഇരു പകുതികളിലുമായി രണ്ട് ഗോൾ നേടിയപ്പോൾ ഫിൽ ഫോഡൻ,ഗ്രീലിഷ്, റിയാദ് മഹ്റേസ്, സ്റ്റോൺസ്, നഥാൻ അകെ എന്നിവർ ഓരോ ഗോളടിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |