ദുബായ്: ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ പുറത്തുവിട്ട 2021-22 സീസണിലെ വാർഷിക റാങ്കിംഗിൽ ട്വന്റി-20യിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്. രോഹിത് ശർമ്മ ക്യാപ്ടനായ ശേഷം ട്വന്റി-20യിൽ ഇന്ത്യ തോൽവി അറിയാതെയാണ് കുതിച്ചത്. ടെസ്റ്റിൽ ആസ്ട്രേലിയയാണ് ഒന്നാമത്. 9 റേറ്റിംഗ് പോയിന്റ് പിന്നിൽ ഇന്ത്യ രണ്ടാം സ്ഥാനത്തുണ്ട്. ഏകദിനത്തിൽ ന്യൂസിലൻഡാണ് മുന്നിൽ. ഇന്ത്യ നാലാമതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |