ധാക്ക: ബംഗ്ലാദേശ് ടെസ്റ്റ് ടീമിന്റെ നായകനായി ഷാക്കിബ് അൽ ഹസ്സനെ വീണ്ടും തിരഞ്ഞെടുത്തു. ബംഗ്ലാദേശ് ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം മോനി മുൾ ഹഖ് രാജി വച്ചതിനെ തുടർന്നാണ് ഷാക്കിബിനെ വീണ്ടും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് നായകനാക്കിയത്. സൂപ്പർ ഓൾറൗണ്ടറായ ഷാക്കിബ് ഇത് മൂന്നാം തവണയാണ് ബംഗ്ലാദേശ് ടെസ്റ്റ് ടീമിന്റെ നായകനാക്കുന്നത്. 2009ലാണ് ഷാക്കിബ് ആദ്യമായി ബംഗ്ലാദേശിന്റെ നായകനായത്. 20 17 ൽ വീണ്ടും നായകനായ ഷാക്കിബിന് വാതുവയ്പുകാർ സമീപിച്ച വിവരം കൃത്യമായി അറിയിക്കാതിരുന്നതിനാൽ 20 19 ൽ 2 വർഷത്തെ വിലക്ക് ലഭിക്കുകയും ക്യാപ്ടൻ സ്ഥാനം നഷ്ടമാവുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |