ലണ്ടൻ : മുൻ ലോക ഒന്നാം നമ്പർ താരം റോജർ ഫെഡറർ ഈ മാസം 27ന് ആരംഭിക്കുന്ന വിംബിൾഡൺ ടെന്നിസ് ടൂർണമെന്റിലും പങ്കെടുക്കില്ല.എട്ടു തവണ ഇവിടെ ചാമ്പ്യനായിരുന്ന ഫെഡറർ കഴിഞ്ഞവർഷം ക്വാർട്ടറിൽ തോറ്റശേഷം കാൽമുട്ടിൽ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. പിന്നീട് കളിച്ചിട്ടിലേല. മുൻ വനിതാ ചാമ്പ്യന്മാരായ സെറീന വില്യംസ്, വീനസ് വില്യംസ് എന്നിവരും ഇത്തവണ വിംബിൾഡണിൽ പങ്കെടുത്തേക്കില്ല. ഫ്രഞ്ച് ഓപ്പൺ സെമിയിൽ പരിക്കേറ്റ കൗമാരതാരം ലെയ്ല ഫെർണാണ്ടസും കളിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |