SignIn
Kerala Kaumudi Online
Friday, 26 April 2024 2.27 PM IST

റാങ്കിംഗ് കുതിപ്പിൽ ഇഷാൻ

68 പടവുകൾ കയറി ഏഴാം സ്ഥാനത്ത്

ദുബായ് : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് അർദ്ധസെഞ്ച്വറികളടക്കം 164 റൺസടിച്ചുകൂട്ടിയ ഇന്ത്യൻ താരം ഇഷാൻ കിഷന് ഐ.സി.സി. ട്വന്റി-20 ബാറ്റർമാരുടെ റാങ്കിംഗിൽ വൻ കുതിപ്പ്. പരമ്പരതുടങ്ങുമ്പോൾ 75–ാം സ്ഥാനത്തായിരുന്ന ഇഷാൻ മൂന്നു മത്സരങ്ങൾ പൂർത്തിയായപ്പോൾ 68 പടവുകൾ കയറി ഏഴാം സ്ഥാനത്തെത്തി.

ട്വന്റി-20 ബാറ്റർമാരുടെ റാങ്കിംഗിൽ ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ താരവും ഇഷാനാണ്. 14–ാം റാങ്കിലുള്ള കെ.എൽ.രാഹുലാണ് ഇന്ത്യൻ താരങ്ങളിൽ രണ്ടാമത്. ശ്രേയസ് അയ്യരും രോഹിത് ശർമയും ഓരോ സ്ഥാനങ്ങൾ നഷ്ടപ്പെട്ട് യഥാക്രമം 16, 17 സ്ഥാനങ്ങളിലാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽനിന്ന് വിശ്രമം അനുവദിച്ച മുൻ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി 21–ാം സ്ഥാനത്തായി.

ബൗളർമാരിൽ ഭുവനേശ്വർ കുമാർ ഏഴു സ്ഥാനങ്ങൾ കയറി 11–ാം റാങ്കിലെത്തി. യുസ്‌വേന്ദ്ര ചഹൽ നാലു സ്ഥാനങ്ങൾ കയറി 26–ാം റാങ്കിലുമുണ്ട്.

ട്വന്റി-20 ബൗളർമാരിൽ ഓസ്ട്രേലിയയുടെ ജോഷ് ഹെയ്സൽവുഡ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

ടെസ്റ്റ് ബൗളർമാരുടെ പട്ടികയിൽ ഇന്ത്യയുടെ രവിചന്ദ്രൻ അശ്വിൻ രണ്ടാം സ്ഥാനത്ത് തുടരുന്നു.ജസ്പ്രീത് ബുംറ മൂന്നാം സ്ഥാനത്തുണ്ട്.

ആൾറൗണ്ടർമാരുടെ പട്ടികയിൽ രവീന്ദ്ര ജഡേജയും അശ്വിനും ആദ്യ രണ്ടു സ്ഥാനങ്ങളിൽ തുടരുന്നു.

ടെസ്റ്റ് ബാറ്റർമാരുടെ പട്ടികയിൽ ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനമാണ് റൂട്ടിന് കരുത്തായത്.

രോഹിതും വിരാടും യഥാക്രമം ഏഴ്, 10 സ്ഥാനങ്ങളിൽ തുടരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ISHAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.