ഗാലെ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആസ്ട്രേലിയയ്ക്ക് പത്ത് വിക്കറ്റിന്റെ ഗംഭീര ജയം. മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സിൽ ശ്രീലങ്കയെ 113 റൺസിന് ഔട്ടാക്കിയ ഓസീസ് വിജയിക്കാനാവശ്യമായ പത്ത് റൺസ് വിക്കറ്റ് നഷ്ടമില്ലാതെ സ്വന്തമാക്കുകയായിരുന്നു.ഇതോടെ രണ്ട് ടെസ്റ്റുകൾ ഉൾപ്പെട്ട പരമ്പരയിൽ ആസ്ട്രേലിയ 1-0ത്തിന് മുന്നിലെത്തി. സ്കോർ: ശ്രീലങ്ക 212/10, 113/10. ആസ്ട്രേലിയ 321/10, 10/0
മൂന്നാം ദിനം 313/8 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ആസ്ട്രേലയ 321 റൺസിന് ഓൾഔട്ടായി. തുടർന്ന് 109 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ശ്രീലങ്ക 113 റൺസിന്ഓൾഔട്ടാവുകയായിരുന്നു. ആസ്ട്രേലിയക്കായി നാഥാൻ ലിയോണും ട്രാവിസ് ഹെഡ്ഡും 4 വിക്കറ്റ് വീതം വീഴ്ത്തി. ലിയോൺ ആദ്യ ഇന്നിംഗ്സിൽ 5 വിക്കറ്റ് വീഴ്ത്തിയിരുന്നു. രണ്ടാം ഇന്നിംഗ്സിലെ ആദ്യ ഓവറിൽ ഡേവിഡ് വാർണർ ഫോറും സിക്സും അടിച്ച് വെറും നാല് പന്തിൽ ആസ്ട്രേലിയയെ വിജയതീരത്തെത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |