ക്വലാലംപുർ : ഇന്ത്യൻ വനിതാതാരം പി.വി സിന്ധു മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലെത്തി. രണ്ടാം റൗണ്ടിൽ ചൈനയുടെ ഷാംഗ് യി മാനിനെ നേരിട്ടുള്ള ഗെയിമുകൾക്ക് കീഴടക്കിയാണ് സിന്ധു അവസാന എട്ടിലേക്ക് മുന്നേറിയത്. 28 മിനിട്ടുകൊണ്ട് 21-12, 21-10 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ വിജയം. ക്വാർട്ടറിൽ ചൈനീസ് തായ്പേയിയുടെ തായ് സു യിംഗാണ് സിന്ധുവിന്റെ എതിരാളി.
പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ സായ് പ്രണീത് രണ്ടാം റൗണ്ടിൽ പുറത്തായി. ചൈനയുടെ ലി ഷെ ഫെംഗാണ് 21-14, 21-17ന് പ്രണീതിനെ കീഴടക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |