ലണ്ടൻ : ക്വാർട്ടർ ഫൈനലിൽ അമേരിക്കൻ താരം ടെയ്ലർ ഫ്രിറ്റ്സും അടിവയറ്റിലെ പരിക്കും ഉയർത്തിയ കടുത്ത വെല്ലുവിളികളെ അതിജീവിച്ച സ്പാനിഷ് സൂപ്പർ താരം റാഫേൽ നദാൽ നിക്ക് കിർഗിയോസിനെതിരെ വിബിൾഡൺ സെമിയിൽ നിന്ന് പിന്മാറി. ടെയ്ലർ ഫ്രിറ്റ്സിനെതിരെ ആദ്യ മൂന്ന് സെറ്റുകളിൽ രണ്ടും നഷ്ടപ്പെട്ട ശേഷമായിരുന്നു റാഫയുടെ അദ്ഭുതകരമായ തിരിച്ചുവരവ്. സ്കോർ: 3-6, 7-5, 3-6, 7-5, 7-6 (10-4). നാലു മണിക്കൂറും 23 മിനിട്ടും നീണ്ട ക്വാർട്ടർ മത്സരത്തിനിടെ നദാൽ വൈദ്യ സഹായം ആവശ്യപ്പെട്ടിരുന്നു.
വേദനകൊണ്ട് പുളഞ്ഞ താരത്തോട് മത്സരം മതിയാക്കി മടങ്ങാൻ ഗാലറിയിലുണ്ടായിരുന്ന പിതാവ് ആവശ്യപ്പെട്ടെങ്കിലും കടിച്ചുപിടിച്ച് പൊരുതി ജയിച്ചിട്ടേ നദാൽ അടങ്ങിയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |