ഒറിഗോൺ : ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ യു.എസ്. താരം സിഡ്നി മക്ലാഗ്ലിൻ ലോക റെക്കോഡോടെ സ്വർണം നേടി. എതിരാളികളെ ബഹുദൂരം പിന്നിലാക്കി 50. 68 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് റെക്കാഡ് തിളക്കത്തിൽ സിഡ്നി പൊന്നണിഞ്ഞത്.
400 മീറ്റർ ഹർഡിൽസ് 50 സെക്കൻഡിൽ പൂർത്തിയാക്കുന്ന ലോകത്തെ ആദ്യ വനിതയാണ് 22 കാരിയായ സിഡ്നി. ഒരു മാസം മുമ്പ് ഇതേ മൈതാനത്ത് താൻ തന്നെ കുറിച്ച 51.41 സെക്കൻഡിന്റെ റെക്കാഡാണ് സിഡ്നി ഇന്നലെ തിരുത്തിയത്.ഡച്ച് താരം ഫെംകെ ബോൽ ( 52.27 സെക്കൻഡ്) വെള്ളിയും യു.എസിന്റെ ദാലിയ മുഹമ്മദ് (53.13 സെക്കൻഡ് ) വെങ്കലവും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |