തിരുവനന്തപുരം : ഈ മാസം 28 മുതൽ ചെന്നൈയിൽ നടക്കുന്ന 44-ാമത് ചെസ് ഒളിമ്പ്യാഡിനുള്ള ഇന്ത്യൻ ടീമിൽ അംഗമായ മലയാളി ഗ്രാൻഡ് മാസ്റ്റർ എസ്.എൽ നാരായണനെ വീട്ടിലെത്തി ആശംസകൾ അറിയിച്ച് രാജ്യസഭാ എം.പി എ.എ റഹിം. ഒളിമ്പ്യാഡിനുള്ള നാരായണന്റെ തയ്യാറെടുപ്പുകളെക്കുറിച്ച് ചോദിച്ചറിഞ്ഞ എം.പി പരിശീലനത്തിന് സംസ്ഥാന സർക്കാരിന്റെ സഹായം ഉറപ്പാക്കാമെന്ന് വാഗ്ദാനം നൽകിയാണ് മടങ്ങിയത്. പോർച്ചുഗലിൽ നിന്ന് മത്സരം കഴിഞ്ഞ് മടങ്ങിയെത്തിയ നാരായണൻ നാളെ ഒളിമ്പ്യാഡിനായി ചെന്നൈയിലേക്ക് തിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |