SignIn
Kerala Kaumudi Online
Friday, 26 April 2024 6.55 PM IST

പാകിസ്ഥാനെ തകർത്ത് ലങ്ക പരമ്പര സമനിലയിലാക്കി

sri-lanka-cricket

ഗോൾ : രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്ഥാനെ 246 റൺസിന് തകർത്ത ശ്രീലങ്ക പരമ്പര 1-1ന് സമനിലയിലാക്കി. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ 508 റൺസിന്റെ ലക്ഷ്യം തേടിയിറങ്ങിയ പാകിസ്ഥാനെ അവസാന ദിവസമായ ഇന്നലെ 261 റൺസിന് ആൾഒൗട്ടാക്കിയാണ് ലങ്ക വമ്പൻ വിജയം ആഘോഷിച്ചത്.

ആദ്യ ഇന്നിംഗ്സിൽ ശ്രീലങ്ക 378 റൺസെടുത്തപ്പോൾ പാകിസ്ഥാൻ 231 റൺസിന് ആൾഒൗട്ടായി. ലങ്ക രണ്ടാം ഇന്നിംഗ്സ് 360/8 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തതോടെയാണ് പാകിസ്ഥാന് 508 റൺസ് വിജയലക്ഷ്യമായി മാറിയത്. എന്നാൽ അഞ്ചുവിക്കറ്റ് വീഴ്ത്തിയ സ്പിന്നർ പ്രഭാത് ജയസൂര്യയുടെയും നാലുവിക്കറ്റ് വീഴ്ത്തിയ രമേഷ് മെൻഡിസിന്റെയും മുന്നിൽ പിടിച്ചുനിൽക്കാൻ പാകിസ്ഥാന് കഴിഞ്ഞില്ല.

പരമ്പരയിലാകെ 17 വിക്കറ്റുകൾ വീഴ്ത്തിയ പ്രഭാത് ജയസൂര്യയാണ് മാൻ ഒഫ് ദ മാച്ച്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, SRI LANKA CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.