ന്യൂഡൽഹി : ബെൽഗ്രേഡിൽ നടന്ന ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ 65കിലോ വിഭാഗത്തിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ബജ്റംഗ് പൂനിയ സ്വന്തമാക്കിയത് ചരിത്രനേട്ടം. നാല് ലോക ചാമ്പ്യൻഷിപ്പുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ഗുസ്തി താരമാണ് ബജ്റംഗ്.
2013ലെ ലോകചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയിരുന്ന ബജ്റംഗ് 2018ൽ വെള്ളിമെഡലിസ്റ്റായിരുന്നു. 2019ൽ വീണ്ടും വെങ്കലം ലഭിച്ചു. ടോക്യോ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവായ ബജ്റംഗ് ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടിയ താരവുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |