ജയ്പൂർ: രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് സിയിൽ രാജസ്ഥാനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡിനായി കേരളം പൊരുതുന്നു. സെഞ്ച്വറി നേടി ബാറ്റിംഗ് തുടരുന്ന മുൻ നായകൻ സച്ചിൻ ബേബിയുടേയും (പുറത്താകാതെ 109), ക്യാപ്ടൻ സഞ്ജു സാംസണിന്റെയും (82) അർദ്ധ സെഞ്ച്വറികളുടെ മികവിൽ വൻ തകർച്ചയിൽ നിന്ന് കരകയറിയ കേരളം രണ്ടാം ദിനം കളിനിറുത്തുമ്പോൾ 268/8 എന്ന നിലയിലാണ്. 2 വിക്കറ്റ് കൈയിലിരിക്കെ രാജസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനെക്കാൾ 69 റൺസ് പിന്നാലാണ് കേരളം. 31/3 എന്ന നിലയിൽ ക്രീസിൽ ഒന്നിച്ച ഇരുവരും 214 പന്ത് നേരിട്ട് നാലാം വിക്കറ്റിൽ റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി കേരളത്തെ രക്ഷിക്കുകയായിരുന്നു.
ദീപക് ഹൂഡയുടെ (133) സെഞ്ച്വറയുടെ പിൻബലത്തിൽ 310/5 എന്ന നിലയിൽ രാവിലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിത്ത രാജസ്ഥാനെ 337 റൺസിൽ കേരളം ഓൾഔട്ടാക്കി. കേരളത്തിനായി ജലജ് സക്സേന മൂന്നും നിധീഷ്, ബേസിൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |