SignIn
Kerala Kaumudi Online
Sunday, 28 April 2024 4.12 AM IST

ഇന്ത്യയ്ക്ക് വിജയത്തുടക്കം

hockey

2-0ത്തിന് സ്പെയ്നിനെ തോൽപ്പിച്ചു

റൂർക്കേല : ഒഡിഷ ആതിഥ്യം വഹിക്കുന്ന ലോകകപ്പ് ഹോക്കി ടൂർണമെന്റിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഇന്നലെ നടന്ന ആദ്യമത്സരത്തിൽ സ്പെയ്നിനെ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്കാണ് തോൽപ്പിച്ചത്. 12-ാം മിനിട്ടിൽ അമിത് രോഹിതാസും 23-ാം മിനിട്ടിൽ ഹാർദിക്കുമാണ് ഇന്ത്യയു‌ടെ ഗോളുകൾ നേടിയത്.

റൂർക്കേലയി​ലെ പുതി​യ സ്റ്റേഡി​യത്തി​ലാണ് ഇന്ത്യ സ്പെയ്നി​നെ നേരി​ടാൻ ഇറങ്ങി​യത്. മത്സരത്തി​ന്റെ രണ്ടാം മി​നി​ട്ടി​ൽത്തന്നെ മലയാളി​ ഗോൾകകപ്പർ പി​.ആർ ശ്രീജേഷി​ന്റെ കി​ടി​ലൻ സേവ് കണ്ടു. ഇഗ്ലേഷ്യസി​ന്റെ ഒരുഷോട്ട് ഇടംകാലുകൊണ്ടാണ് ശ്രീജേഷ് തട്ടി​ത്തെറുപ്പി​ച്ചത്. മത്സരത്തി​ന്റെ തുടക്കത്തി​ൽ ആവേശം കാട്ടി​യ സ്പെയ്നി​നെ പി​ന്നീട് പതി​യെ ഇന്ത്യ വരുതി​യി​ലാക്കുകയായി​രുന്നു.

11-ാം മിനിട്ടിൽ ഒരു പെനാൽറ്റി കോർണറിൽ നിന്ന് ഇന്ത്യയ്ക്ക് ആദ്യ അവസരം ലഭിച്ചു. ഹർമൻപ്രീതിന്റെ റിവേഴ്സ് ഷോട്ട് സ്പാനിഷ് പ്രതിരോധം തട്ടിത്തെറുപ്പിച്ചു.എന്നാൽ ഇത് റീബൗണ്ട് ചെയ്തുവന്നത് പിടിച്ചെടുത്ത് അമിത് രോഹിതാസാണ് വലകുലുക്കിയത്. ആദ്യ ക്വാർട്ടറിൽ ഈ ഗോളിന് ഇന്ത്യ ലീഡ് ചെയ്തു. 23-ാം മിനിട്ടിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് നല്ലൊരു മുന്നേറ്റം കണ്ടു.എന്നാൽ അഭിഷേകിന്റെയും ഹർമൻപ്രീതിന്റെയും ശ്രമം വിഫലമായി.

ശ്രീജേഷിന് പകരം രണ്ടാം ക്വാർട്ടറിലിറങ്ങിയ കൃഷ്ണ പഥക് 25-ാം മിനിട്ടിൽ നടത്തിയ മികച്ച ഒരു സേവ് ഇന്ത്യയ്ക്ക് ഭാഗ്യമായി.താെട്ടുപിന്നാലെ ഹാർദിക്കിലൂടെ ഇന്ത്യ രണ്ടാം ഗോളും നേടി. സ്പാനിഷ് സർക്കിളിലേക്ക് പന്തുമായി വെട്ടിയൊ‌ഴിഞ്ഞ് കയറിയ ഹാർദിക്കിന്റെ ഷോട്ട് പ്രതിരോധത്തിൽത്തട്ടിയാണ് വലയിൽ കയറിയത്.

മൂന്നാം ക്വാർട്ടറിൽ ഇന്ത്യയ്ക്ക് ലഭിച്ച പെനാൽറ്റി സ്ട്രോക്ക് പാഴാക്കിയത് ഇന്ത്യയ്ക്ക് നിരാശയായി. ഷംഷേറിനെ ഫൗൾ ചെയ്തതിനാണ് പെനാൽറ്റി ലഭിച്ചത്. ഹർമൻപ്രീത് എടുത്ത സ്ട്രോക്ക് സ്പാനിഷ് ഗോളി ഇരുന്ന് തടുക്കുകയായിരുന്നു.തൊട്ടുപിന്നാലെ ലഭിച്ച പെനാൽറ്റി കോർണറും ഹർമൻപ്രീത് പാഴാക്കി. അവസാന ക്വാർട്ടറിലും ഇന്ത്യയ്ക്ക് ഗോളടിക്കാനായില്ല.

ഞായറാഴ്ച ഇംഗ്ളണ്ടിനെതിരെയാണ് ഇന്ത്യയു‌ടെ അടുത്ത മത്സരം.

ആദ്യ ജയം അർജന്റീനയ്ക്ക്

ഇന്ത്യയിൽ നടക്കുന്ന ഹോക്കി ലോകകപ്പിലെ ആദ്യവിജയം അർജന്റീനയ്ക്ക്. ഏകപക്ഷീയമായ ഒരു ഗോളിന് ദക്ഷിണാഫ്രിക്കയെയാണ് അർജന്റീന തോൽപ്പിച്ചത്. മറ്റ് മത്സരങ്ങളിൽ ഓസ്ട്രേലിയ 8-0ത്തിന് ഫ്രാൻസിനെയും ഇംഗ്ളണ്ട് 5-0ത്തിന് വെയിൽസിനെയും തോൽപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, HOCKEY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.