ക്രൈസ്റ്റ്ചർച്ച് : ഈ മാസം ഇന്ത്യയിലേക്ക് പര്യടനത്തിനെത്തുന്ന കിവീസ് ട്വന്റി ട്വന്റി ടീമിനെ സ്പിന്നർ മിച്ചൽ സാന്റ്നർ നയിക്കും. സീനിയേഴ്സായ കേൻ വില്യംസണും ടിം സൗത്തിയും ഇല്ലാത്തതിനാലാണ് സാന്റ്നർ ക്യാപ്ടനാവുന്നത്. പേസർ ബെൻ ലിസ്റ്ററാണ് ടീമിലെ പുതുമുഖം. മൂന്ന് വീതം ഏകദിനങ്ങൾക്കും ട്വന്റി ട്വന്റികൾക്കുമായാണ് കിവീസ് ഇന്ത്യയിലെത്തുന്നത്. ഈ മാസം 18,21,24 തീയതികളിലാണ് ഏകദിനങ്ങൾ.ജനുവരി 27,29,ഫെബ്രുവരി ഒന്ന് തീയതികളിലാണ് ട്വന്റി ട്വന്റികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |