കാബൂൾ : അഫ്ഗാനിസ്ഥാനിൽ ബാൽഖ് പ്രവിശ്യയുടെ തലസ്ഥാനമായ മസാർ ഇ ഷെരീഫിൽ മാദ്ധ്യമപ്രവർത്തകർക്കായുള്ള ഒരു പുരസ്കാരച്ചടങ്ങിനിടെ സ്ഫോടനം. ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് കുട്ടികളടക്കം എട്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മാദ്ധ്യമ പ്രവർത്തകർക്ക് പുറമേ നിരവധി മതപുരോഹിതരും പ്രാദേശിക നേതാക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു. സ്ഫോടനത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. ഐസിസ് ആകാമെന്ന് കരുതുന്നു. കുട്ടികൾക്ക് പുറമേ പരിക്കേറ്റവരെല്ലാം മാദ്ധ്യമ പ്രവർത്തകരാണെന്നാണ് സൂചന. കഴിഞ്ഞ വ്യാഴാഴ്ച മസാർ ഇ ഷെരീഫിലുണ്ടായ ചാവേർ സ്ഫോടനത്തിൽ ബാൽഖ് പ്രവിശ്യയിലെ താലിബാൻ ഗവർണർ മുഹമ്മദ് ദാവൂദ് മുസാമിൽ അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |