ബീജിംഗ്: ബീജിംഗ് നഗരത്തിലെ ഒരു ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 21 പേർ മരിച്ചു.
ചാംഗ്ഫെംഗ് ആശുപത്രിയുടെ കിഴക്ക് ഭാഗത്ത് ഇൻ പേഷ്യന്റ് വിഭാഗത്തിൽ ഉന്നലെ ഉച്ചയ്ക്ക് ശേഷമാണ് തീപടർന്നത്. 71 പേരെ ഉടൻ ഒഴിപ്പിച്ചു. ഇതിൽ പരിക്കേറ്റവരുടെ നിലയെക്കുറിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. ഇവരെ മറ്റൊരു ആശുപത്രിയിലേക്കാണ് അടിയന്തര ചികിത്സയ്ക്കായി കൊണ്ടുപോയിട്ടുള്ളത്.
തീപിടിത്തത്തിന് കാരണത്തെ കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
''ദാരുണമായ സംഭവമായിപ്പോയി. എനിക്ക് വീടിന്റെ ജനലിലൂടെ ആശുപത്രിയിൽ തീപടരുന്നത് കാണാമായിരുന്നു. എയർകണ്ടിനിംഗ് യൂണിറ്റിന്റെ അരികിൽ കുറേപ്പേർ കൂടി നിൽക്കുന്നത് കണ്ടു. ചിലർ ജനൽ വഴി താഴേക്ക് ചാടുന്നതും കണ്ടു'' എന്ന് ദുരന്തരംഗം കണ്ട ഒരാൾ ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.
ചൈനയിലെ സോഷ്യൽ മീഡിയയിൽ കാണുന്ന ചില വീഡിയോകളിൽ ആശുപത്രിയിൽ നിന്ന് കനത്ത കറുത്ത പുക ഉയരുന്നത് കാണാമെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. പുതപ്പുകൾ കൂട്ടിക്കെട്ടിയും മറ്റും ചിലർ കെട്ടിടത്തിൽ നിന്ന് തൂങ്ങിയിറങ്ങുന്നതും വീഡിയോയിൽ കാണുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |