ന്യൂയോർക്ക് : പ്രവർത്തനം നിലച്ച സാറ്റലൈറ്റ് ഇന്ന് ഭൂമിയിൽ പതിക്കുമെന്ന് നാസ അറിയിച്ചു. നാസയുടെ റൂവൻ റമാട്ടി ഹൈ എനർജി സോളാർ സ്പെക്ട്രോസ്കോപ്പിക് ഇമേജർ (RHESSI) ആണ് ഇന്ന്
രാവിലെ 9.30ഒാടെ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമെന്ന് കരുതുന്നത്. 227 കിലോഗ്രാം ഭാരം വരുന്ന സാറ്റലൈറ്റ് വിക്ഷേപിച്ച് ഏകദേശം 21 വർഷത്തിന് ശേഷമാണ് ഭൂമിയിൽ പതിക്കുന്നത്. അതേസമയം, സാറ്റലൈറ്റിന്റെ പതനം ഏതെങ്കിലും വിധത്തിൽ ഭീഷണിയാകില്ലെന്നും നാസ ഉറപ്പുനൽകി. സാറ്റലൈറ്റിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ ജ്വലിച്ച് തീരുമെന്നാണ് അനുമാനം.
2002 ൽ വിക്ഷേപിച്ച ഇൗ സാറ്റലൈറ്റ് ഭൂമിയോടടുത്ത ഭ്രമണപഥത്തിൽ നിന്ന് സൂര്യന്റെ ജ്വാലകളും കൊറോണൽ മാസ് ഇജക്ഷനുകളും നിരീക്ഷിക്കാനാണ് ഉപയോഗിച്ചിരുന്നത്. എങ്ങനെ അത്തരം ഉൗർജ്ജം ഉത്പാദിപ്പിക്കപ്പെടുന്നു എന്ന് കണ്ടെത്താനായിരുന്നു പരീക്ഷണം. ഒരു ലക്ഷത്തിലേറെ എക്സ്റേ ചിത്രങ്ങൾ അയച്ചിട്ടുണ്ട്. എന്നാൽ, പിന്നീട് ആശയവിനിമയത്തിലെ പ്രശ്നങ്ങൾ കാരണം നാസ ഇത് ഡീകമ്മിഷൻ ചെയ്യുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |