SignIn
Kerala Kaumudi Online
Sunday, 20 October 2024 10.22 AM IST

ഉപ്പിനെ തുരത്താൻ ഇലക്ട്രിക് സ്‌പൂൺ

Increase Font Size Decrease Font Size Print Page
electric-spoon

ടോക്കിയോ: ഭക്ഷണത്തിൽ ഉപ്പിന്റെ ഉപയോഗം കുറയ്ക്കാൻ പാടുപെടുന്നവർക്കായി പ്രത്യേക തരം ഇലക്ട്രിക് സ്പൂൺ അവതരിപ്പിച്ച് ജാപ്പനീസ് കമ്പനി. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഈ സ്പൂൺ ഭക്ഷണത്തിന് ഉപ്പ് രുചി നൽകുന്നു. പ്ലാസ്റ്റികിലും ലോഹത്തിലും നിർമ്മിച്ചിരിക്കുന്ന ഈ സ്പൂണിലൂടെ ആരോഗ്യകരമായ ഭക്ഷണശീലം വളർത്തിയെടുക്കാമെന്ന് നിർമ്മാതാക്കൾ പറയുന്നു. അഗ്രഭാഗത്ത് ദുർബലമായ വൈദ്യുത പ്രവാഹത്തെ കടത്തിവിട്ട് നാവിൽ സോഡിയം അയൺ തന്മാത്രകളെ കേന്ദ്രീകരിപ്പിച്ചാണ് ഇലക്ട്രിക് സോൾട്ട് സ്പൂൺ പ്രവർത്തിക്കുന്നത്. ഇത് ഭക്ഷണത്തിന്റെ ലവണാംശത്തെ ഒന്നര മടങ്ങ് വർദ്ധിപ്പിക്കുമെന്ന് നിർമ്മാതാക്കളായ കിറിൻ കമ്പനി പറയുന്നു. ഉപഭോക്താക്കൾക്ക് നാല് വ്യത്യസ്ത ലെവലുകളിലായി തീവ്രത നിയന്ത്രിക്കാം. മെയ്ജി യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ഹോമെയ് മിയാഷിറ്റയുമായി ചേർന്നാണ് സ്പൂൺ നിർമ്മിച്ചിരിക്കുന്നത്. വൈദ്യുതി പ്രവാഹത്തിന്റെ സഹായത്തോടെ രുചി മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു ഇലക്ട്രിക് ചോപ്‌സ്റ്റിക് മാതൃക ഇദ്ദേഹം നേരത്തെ അവതരിപ്പിച്ചിരുന്നു. 60 ഗ്രാം ഭാരമുള്ള സോൾട്ട് സ്പൂണിൽ റീച്ചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന ലിഥിയം ബാറ്ററിയാണുള്ളത്. മേയ് അവസാനം മുതൽ ആരംഭിച്ച ആദ്യ ഘട്ടത്തിൽ 200 സ്പൂണുകൾ ഓൺലൈനിലൂടെ വിൽക്കാനാണ് തീരുമാനം. സ്പൂൺ ഒന്നിന് 19,800 യെൻ (10,508 രൂപ) ആണ് വില. അടുത്ത വർഷം ജപ്പാന് പുറത്ത് വിൽപ്പന തുടങ്ങും. അഞ്ച് വർഷത്തിനുള്ളിൽ ആഗോള തലത്തിൽ 10 ലക്ഷം ഉപഭോക്താക്കളെ നേടാനാകുമെന്നാണ് പ്രതീക്ഷ. ഉപ്പ് അമിതമാകുന്നത് രക്തസമ്മർദ്ദം ഉയരാനും സ്ട്രോക്ക് അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. ജപ്പാനിൽ മുതിർന്നവർ ദിവസവും ശരാശരി 10 ഗ്രാം ഉപ്പ് കഴിക്കുന്നെന്നാണ് കണക്ക്. ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്ന ഉപഭോഗത്തിന്റെ ഇരട്ടിയാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.