വാഷിംഗ്ടൺ: സോഷ്യൽ മീഡിയ ആപ്പായ ടിക് ടോക്കിൽ അക്കൗണ്ട് തുറന്ന് യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ട്രംപ് സ്ഥാപിച്ച സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിന്റെ മൂല്യം 314 ദശലക്ഷം ഡോളറായി ഇടിഞ്ഞെന്ന റിപ്പോർട്ടുകൾക്കിടെയാണ് ട്രംപിന്റെ രംഗപ്രവേശം. ന്യൂജേഴ്സിയിൽ ശനിയാഴ്ച രാത്രി നടന്ന അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പ് ( യു.എഫ്.സി ) കാണാനെത്തിയവരെ അഭിവാദ്യം ചെയ്യുന്നതിന്റെ വീഡിയോ അദ്ദേഹം ടിക് ടോക്കിൽ പോസ്റ്റ് ചെയ്തു. 13 സെക്കൻഡ് വീഡിയോയിൽ യു.എഫ്.സി പ്രസിഡന്റ് ഡാന വൈറ്റുമുണ്ട്. നാല് മണിക്കൂർ കൊണ്ട് വീഡിയോ 27 ലക്ഷം പേർ കണ്ടു. അഞ്ച് ലക്ഷത്തിലേറെ ലൈക്കും ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |