വിയന്റിയൻ: ഇന്ത്യ-ആസിയാൻ, ഈസ്റ്റ് ഏഷ്യ ഉച്ചകോടികളിൽ പങ്കെടുക്കാനെത്തിയ ലോകനേതാക്കൾക്ക് ഇന്ത്യൻ പൈതൃകത്തിന്റെ സമ്പന്നത വിളിച്ചോതുന്ന അമൂല്യ സമ്മാനങ്ങൾ നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. തടിയിൽ തീർത്ത ബുദ്ധ പ്രതിമ മുതൽ പാട്ടൺ പട്ടോള സ്‌കാർഫ് വരെയുണ്ട് ഇക്കൂട്ടത്തിൽ. അവ ചുവടെ;
ലാവോസ് പ്രധാനമന്ത്രി സൊനക്സായ് സിഫാൻഡോൺ - കടമ്പ് മരത്തടിയിൽ തീർത്ത ബുദ്ധന്റെ അർദ്ധകായ പ്രതിമ
സിഫാൻഡോണിന്റെ പത്നി വന്ദാര സിഫാൻഡോൺ - രാധാകൃഷ്ണ തീമിലെ കൊത്തുപണികളോട് കൂടിയ അപൂർവ പെട്ടി
ലാവോസ് പ്രസിഡന്റ് തോംഗ്‌ലൂൺ സിസോലിത്ത്- തമിഴ് കലാകാരന്മാർ നിർമ്മിച്ച പിച്ചള ബുദ്ധ പ്രതിമ
സിസോലിത്തിന്റെ പത്നി നാലി സിസോലിത്ത് - അലങ്കാര കൊത്തുപണികളുള്ള സാദേലി പെട്ടിയിൽ വടക്കൻ ഗുജറാത്തിലെ സാൽവി വിഭാഗം നെയ്തെടുത്ത പാട്ടൺ പട്ടോള സ്‌കാർഫ്
തായ്‌ലൻഡ് പ്രധാനമന്ത്രി പേതോംഗ്‌താൻ ഷിനവത്ര - ലഡാക്കിലെ കലാകാരൻമാരുടെ സങ്കീർണമായ കൊത്തുപണികളോട് കൂടിയ ഉയരം കുറഞ്ഞ മേശ
ജാപ്പനീസ് പ്രധാനമന്ത്രി ഷിഗേരു ഇഷിബ - പശ്ചിമ ബംഗാളിൽ നിർമ്മിച്ച മയിലിന്റെ പ്രതിമ
ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ - മഹാരാഷ്ട്രയുടെ കരകൗശല പാരമ്പര്യം പ്രതിഫലിപ്പിക്കുന്ന അമൂല്യമായ കല്ലുകൾ പതിച്ച വെള്ളി വിളക്കുകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |