ബെർലിൻ: രാജ്യത്തെ എല്ലാ ഇറാൻ കോൺസുലേറ്റുകളും അടച്ചുപൂട്ടാൻ ഉത്തരവിട്ട് ജർമ്മനി. ഇറാൻ എംബസിക്ക് പ്രവർത്തനം തുടരാം. തീവ്രവാദക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ജർമ്മൻ-ഇറാനിയൻ മാദ്ധ്യമ പ്രവർത്തകനും സോഫ്‌റ്റ്‌വെയർ എൻജിനിയറുമായ ജംഷിദ് ഷർമഹദിനെ (69) ഇറാൻ തൂക്കിലേറ്റിയതിൽ പ്രതിഷേധിച്ചാണ് നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇറാന്റെ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച ജർമ്മനി ഇറാനിലെ തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിച്ചു. ഇറാന്റെ നീക്കം ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ജർമ്മൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
യു.എസിൽ താമസമാക്കിയ ജംഷിദ് ഇറാൻ ഭരണകൂടത്തിനെതിരെയുള്ള കിംഗ്ഡം അസംബ്ലി ഒഫ് ഇറാൻ സംഘടനയുടെ നേതാവായിരുന്നെന്നും രാജ്യത്ത് ഭീകരാക്രമണങ്ങൾ നടപ്പാക്കിയെന്നും ഇറാൻ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |