SignIn
Kerala Kaumudi Online
Wednesday, 22 April 2026 1.29 PM IST

അഞ്ച് എസ്- 400 കൂടി വാങ്ങാൻ ഇന്ത്യ

Increase Font Size Decrease Font Size Print Page
pic

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ പാക് ആക്രമണങ്ങളെ ഭസ്മമാക്കിയ വ്യോമപ്രതിരോധ സംവിധാനം എസ് - 400ന്റെ അഞ്ച് യൂണിറ്റുകൾ കൂടി റഷ്യയിൽ നിന്ന് വാങ്ങും.

വ്യോമസേനയുടെ നിർദ്ദേശം പ്രതിരോധ സംഭരണ ​​ബോർഡ് അംഗീകരിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിലുള്ള പ്രതിരോധ അക്വിസിഷൻ കൗൺസിൽ അംഗീകരിച്ച ശേഷം റഷ്യയുമായി വില നിശ്ചയിക്കും. മന്ത്രിതല സുരക്ഷാ സമിതിയാണ് (സി.സി.എസ്) അന്തിമ അംഗീകാരം നൽകേണ്ടത്.

2018ൽ 40,000 കോടി രൂപയ്‌ക്ക് അഞ്ച് യൂണിറ്റുകൾക്ക് കരാറായിരുന്നു. മൂന്നെണ്ണമാണ് വ്യോമസേനയ്ക്ക് ലഭിച്ചത്. ബാക്കി രണ്ടെണ്ണം ഈ വർഷം എത്തിയേക്കും. ഇതിനു പുറമേയാണ് പുതുതായി അഞ്ചെണ്ണം കൂടി വാങ്ങുന്നത്.

ഒരേസമയം തകർക്കും

36 ലക്ഷ്യങ്ങളെ

 400 കിലോമീറ്റർ ദൂരപരിധിയിലുള്ള വിമാനങ്ങളും ഡ്രോണുകളും വീഴ്‌ത്താൻ കഴിയും എസ്-400ന്

 ഒരേസമയം 200ലേറെ ലക്ഷ്യങ്ങളെ ട്രാക്ക് ചെയ്യാനും 36 ലക്ഷ്യങ്ങളെ തകർക്കാനും ഇതിന് സാധിക്കും

 13 റഷ്യൻ പാന്റ്സിർ എസ്-1 സെൽഫ് പ്രൊപ്പൽഡ് മിസൈൽ സംവിധാനം വാങ്ങുന്നതും പരിഗണനയിൽ

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ