വാഷിംഗ്ടൺ: മൊഡേണ വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ലോകാരോഗ്യസംഘടന. ലോകത്ത് വാക്സിൻ ക്ഷാമം അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ കൂടിയാണ് നടപടിയെന്ന് സംഘടന അറിയിച്ചു. ഇന്ത്യ വാക്സിൻ കയറ്റുമതി നിറുത്തിയതോടെ ക്ഷാമമുണ്ടാവുമെന്ന ആശങ്കയും അനുമതി നൽകാൻ സംഘടനയെ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.
മൊഡേണയുടെ വാക്സിൻ 94.1 ശതമാനം ഫലപ്രദമാണെന്ന് പരീക്ഷണങ്ങളിൽ വ്യക്തമായതായി ലോകാരോഗ്യ സംഘടന പറഞ്ഞു. യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ 2020 ഡിസംബർ 18നും 2020 ജനുവരി ആറിന് യൂറോപ്യൻ യൂണിയനും വാക്സിന് അനുമതി നൽകിയിരുന്നു. 2022നുള്ളിൽ ഒരു ബില്യൺ വാക്സിൻ നിർമ്മിക്കാൻ സാധിക്കുമെന്നാണ് മൊഡേണ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |