SignIn
Kerala Kaumudi Online
Friday, 26 April 2024 9.39 PM IST

മെക്സിക്കോയിൽ മെട്രോ റെയിൽപ്പാലം തകർന്ന് 23 മരണം

മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ മെട്രോ റെയിൽ മേൽപാലം തകർന്നു വീണ് 23 മരണം. 70ലധികം പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നു. നിരവധി പേരുടെ നില ഗുരുതരമായി തുടരുന്നു. മരണ സംഖ്യ ഇനിയും ഉയ‌ർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ച പ്രാദേശിക സമയം രാത്രി പത്തു മണിയോടെ മെക്സിക്കോ സിറ്റിയിലാണ് അപകടം നടന്നത്.

നഗരത്തിലെ തിരക്കേറിയ ഒലിവോസ് മെട്രോ സ്റ്റേഷന്‍റെ മേൽപാലമാണ് തകർന്നുവീണത്. മേൽപാലത്തിന്‍റെ ഒരു ഭാഗവും അതേ സമയം പാളത്തിലൂടെ പോകുകയായിരുന്ന മെട്രോ ട്രെയിൻ കംമ്പാർട്ടുമെന്‍റുകളും തകർന്ന് നിലം പതിക്കുകയായിരുന്നു. മേൽപാലവുമായി മീറ്ററുകളുടെ വ്യത്യാസത്തിലാണ് സതേൺ മെക്സിക്കൻ സിറ്റിയിലെ പ്രധാന റോഡ് കടന്നു പോകുന്നത്. അപകടം നടന്ന ഉടനെ രക്ഷാ പ്രവർത്തനം ആരംഭിച്ചെങ്കിലും തകർന്ന ട്രെയിന്റെ മറ്റ് ബോഗികൾ താഴേക്ക് പതിച്ചേക്കാമെന്നതിനാൽ താത്കാലികമായി നിറുത്തി വെയ്ക്കേണ്ടി വന്നു. ക്രെയിൻ കൊണ്ടു വന്ന് ട്രെയിൻ ഉയർത്താനും ശ്രമം തുടരുമെന്നാണ് അറിയുന്നത്. സംഭവത്തിൽ മെക്സിക്കൻ സിറ്റി മേയർ ക്ലാഡിയ ഷെയ്ൻബാം, മെക്സിക്കൻ പ്രസിഡന്റ് ആൻഡ്രേസ് മാനുവൽ ലോപസ് ഒബ്രഡർ എന്നിവർ അതിയായ ദുഖം രേഖപ്പെടുത്തി.

2017 ലുണ്ടായ ഭൂകമ്പത്തെ തുടർന്ന് പാലത്തിൽ വിള്ളലുകൾ കണ്ടെത്തിയിരുന്നു. പിന്നീട് അറ്റകുറ്റപ്പണികൾക്ക് ശേഷം പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.