ബീജിംഗ് : ലോകരാജ്യങ്ങൾ കൊവിഡിനെ ചെറുക്കാൻ കടുത്ത നിയന്ത്രണങ്ങൾ തുടരുമ്പോൾ ലോകത്താദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്തവുഹാനിൽ ജീവിത സാധാരണ നിലയിലേക്ക്. കഴിഞ്ഞ ദിവസം വുഹാൻ യൂനിവേഴ്സിറ്റിയിൽ നടന്ന ബിരുദാദന ചടങ്ങിൽ പങ്കെടുത്തത് 9000 വിദ്യാർഥികളാണ്. ചടങ്ങിൽ പങ്കെടുത്ത ഒരാൾ പോലും മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിട്ടില്ല. കൊവിഡ് മൂലം കഴിഞ്ഞ വർഷം ബിരുദ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്ന വിദ്യാർത്ഥികളും ഇക്കുറി ചടങ്ങിനെത്തി.
പതിവു പോലെ ഗൗൺ ധരിച്ചാണ് ചടങ്ങിൽ വിദ്യാർഥികൾ അണി നിരന്നത്. 2019 അവസാനത്തിലാണ് ഇവിടെ ആദ്യമായി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. തുടർന്ന് ഏപ്രിൽ വരെ തുടർന്ന കടുത്ത നിയന്ത്രണങ്ങളാണ് ഇവരെ രോഗത്തെ പിടിച്ചു കെട്ടാൻ സഹായിച്ചത്. വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കിയതും രോഗവ്യാപനം തടയാൻ ഒരു പരിധി വരെ സഹായിച്ചു. കഴിഞ്ഞ മാസം വുഹാനിൽ നടന്ന സംഗീത പരിപാടിയും ശ്രദ്ധേയമായിരുന്നു. മാസ്കും സാമൂഹിക അകലവും പാലിക്കാതെ ആയിരങ്ങളാണ് ഈ പരിപാടിയിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |