ലണ്ടൻ: ബ്രെക്സിറ്റിനു ശേഷമുള്ള ആദ്യ സ്വതന്ത്രവ്യാപാര കരാറിൽ ഒപ്പുവെച്ച് ബ്രിട്ടൻ. ആസ്ട്രേലിയയുമായാണ് ബ്രിട്ടൻ വ്യാപാര കരാറിലേർപ്പെട്ടത്. ബ്രിട്ടീഷ് ഉൽപന്നങ്ങൾക്ക് തീരുവ ഒഴിവാക്കിക്കൊണ്ടുള്ള കരാറാണ് ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായി ബോറിസ് ജോൺസൺ ഒപ്പുവെച്ചതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.ആസ്ട്രേലിയയും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തിന്റെ പുതിയ തുടക്കമാണിതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.
കരാർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പുതിയ കരാർ പ്രകാരം ആസ്ട്രേലിയയിൽനിന്നുള്ള മധുരപലഹാരങ്ങൾ ,വൈൻ, നീന്തൽ വസ്ത്രങ്ങൾ എന്നിവയുടെ തീരുവ എടുത്തുകളയും. ബ്രിട്ടീഷ് ഉൽപന്നങ്ങളായ ബിസ്കറ്റുകൾ, ,കാറുകൾ ,വിസ്കി, സെറാമിക് എന്നിവ തുച്ഛമായ വിലക്ക് ആസ്ട്രേലിയക്ക് നൽകും. തങ്ങളുടെ 15ാമത്തെ സ്വതന്ത്രവ്യാപാര കരാറിലാണ് ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ഒപ്പു വച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |