ക്വറ്റ: പാകിസ്താനിലെ ക്വറ്റയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. വിമാനത്താവള റോഡിലുളള അസ്കാരി പാർക്കിന് മുൻപിലായിരുന്നു സ്ഫോടനം. ഓടിക്കൊണ്ടിരുന്ന സൈനിക വാഹനത്തിന് മുൻപിലായിരുന്നു സ്ഫോടനം ഉണ്ടായത്. പരിക്കേറ്റവരിൽ ഒരാൾ ഫ്രോണ്ടിയർ കോർപ് അംഗമാണ്. പ്രദേശം വളഞ്ഞതായും അന്വേഷണത്തിനായി തെളിവുകൾ ശേഖരിക്കുകയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |