ന്യൂയോർക്ക് : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊൻപത് കോടി മുപ്പത്തൊൻപത് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 41.59 ലക്ഷം പേർ മരണമടഞ്ഞു. നിലവിൽ ലോകമെമ്പാടും ഒരു കോടി മുപ്പത്തിയാറ് ലക്ഷം പേരാണ് ചികിത്സയിലുള്ളത്. അമേരിക്കയിൽ കൊവിഡ് ഡെൽറ്റ വകഭേദം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി.അറുപത്തിനായിരത്തിലധികം പേർക്കാണ് ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി അൻപത്തിയഞ്ച് ലക്ഷം കടന്നു. 6.26 ലക്ഷം പേരാണ് അമേരിക്കയിൽ ഇത് വരെ കൊവിഡ് ബാധിച്ച് മരിച്ചത്. രണ്ട് കോടി തൊണ്ണൂറ്റിനാല് ലക്ഷം പേർ രോഗമുക്തി നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |