വാഷിംഗ്ടൺ: അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ അഫ്ഗാൻ സർക്കാരിന്റെ ഇമെയിൽ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് ഗൂഗിൾ. അഫ്ഗാൻ സർക്കാറും ലോകരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ വിശദാംശങ്ങളും രഹസ്യ വിവരങ്ങളും ഉൾപ്പെടുന്ന ഇമെയിലുകളാണ് ഗൂഗിൾ താത്ക്കാലികമായി ബ്ലോക്ക് ചെയ്തത്. അഫ്ഗാനിലെ സാഹചര്യം നിരീക്ഷിച്ചു വരികയാണെന്നും ഇമെയിൽ അക്കൗണ്ടുകൾ സംരക്ഷിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും ഗൂഗിൾ അറിയിച്ചിരുന്നു. മുൻ അഫ്ഗാൻ സർക്കാറിലെ ഉദ്യോഗസ്ഥരുടെ ഇമെയിലുകളിൽ നിന്ന് രഹസ്യരേഖകൾ അടക്കം ശേഖരിക്കാൻ താലിബാൻ തീവ്രവാദികൾ ശ്രമം നടത്തുന്നുവെന്ന് റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഗൂഗിളിന്റെ നടപടി.
അഫ്ഗാൻ സർക്കാറിന്റെ കീഴിൽ വരുന്ന നിരവധി സുപ്രധാന സ്ഥാപനങ്ങൾ ഔദ്യോഗിക ഇമെയിലുകൾ കൈകാര്യം ചെയ്യാൻ ഗൂഗിൾ സെർവറുകളെയാണ് ആശ്രയിച്ചിരുന്നത്. ധനകാര്യം, വ്യവസായം, ഉന്നതവിദ്യഭ്യാസം, ഖനനം തുടങ്ങിയ മന്ത്രാലയങ്ങളും ഇതിൽ ഉൾപ്പെടുന്നു. ചില മന്ത്രാലയങ്ങൾ മൈക്രോസോഫ്റ്റിന്റെ ഇമെയിലുകളും ഉപയോഗിച്ചിട്ടുണ്ടെങ്കിലും അത് ബ്ലോക്ക് ചെയ്യാനുള്ള നടപടികൾ ഇതുവരെ കമ്പനി സ്വീകരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |