വാഷിംഗ്ടൺ: 2001 സെപ്റ്റംബർ 11 ലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ ആറു മാസത്തിനുള്ളിൽ പരസ്യമാക്കാൻ നിർദ്ദേശം നൽകി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഇക്കാര്യം ആവശ്യപ്പെട്ട് ഇരകളുടെ കുടുംബാംഗങ്ങൾ ബൈഡന് കത്തയച്ചിരുന്നു.എത്രയും പെട്ടെന്ന് വിഷയത്തിൽ അനുകൂലമായ തീരുമാനമെടുത്തില്ലെങ്കിൽ അനുസ്മരണ പരിപാടികളിൽനിന്ന് വിട്ടുനിൽക്കുമെന്നും അവർ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് ആക്രമണത്തിന്റെ 20ാം വാർഷികത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഈ ആവശ്യം ബൈഡൻ ഭരണകൂടം അംഗീകരിച്ചത്. എഫ്.ബി.ഐ നടത്തിയ അന്വേഷണത്തിന്റെ രേഖകൾ പരസ്യമാക്കാനാണ് നിർദേശം. ഇതിനുവേണ്ടിയുള്ള നടപടികൾ ആരംഭിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് ബൈഡൻ നിർദ്ദേശം നല്കി. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബൈഡൻ നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |