ഇസ്ലാമാബാദ് : പാകിസ്ഥാനിൽ സൈനികർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 7 പാക് സൈനികർ കൊല്ലപ്പെട്ടു. ദക്ഷിണ വസിരിസ്ഥാനിലെ അസ്മാൻ മൻസയിലായിരുന്നു സംഭവം.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ തെഹ്രീക് ഇ താലിബാൻ ഏറ്റെടുത്തു. ഏറ്റുമുട്ടലിൽ അഞ്ച് താലിബാൻ ഭീകരരെ സൈന്യം കൊലപ്പെടുത്തി.മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതോടെ പാക് സൈന്യം തിരച്ചിലാരംഭിച്ചു. എന്നാൽ ഭീകരർ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |