മോസ്കോ: റഷ്യൻ സ്വദേശികളായ ഗാലിപ്പ ഓസ്തുർക്ക് - ക്രിസ്റ്റീന ഓസ്തുർക്ക് ദമ്പതികൾ ഒരു വർഷത്തിനുള്ളിൽ മാതാപിതാക്കളായത് 21 കുട്ടികൾക്ക്. അതെങ്ങനെ നടക്കുമെന്ന് ചിന്തിക്കാൻ വരട്ടെ, കുട്ടികൾ വിവിധ സ്ത്രീകളിലായി വാടക ഗർഭപാത്രത്തിലുണ്ടായവരാണ്. 105 കുട്ടികള് വേണമെന്നാണ് ദമ്പതികളുടെ ആഗ്രഹം.
അതിസമ്പന്നനാണ് ഗാലിപ്പ. അവധിക്കാലം ആഘോഷിക്കുന്നതിനിടെ ജോർജിയയിൽ വച്ചാണ് ഇരുവരും തമ്മിൽ കണ്ടുമുട്ടുന്നത്. പിന്നീട് പ്രണയത്തിലായി. വിവാഹവും ആർഭാടമായി നടന്നു.
ഏക് ബഡാ കുടുംബം
ആറ് വർഷങ്ങൾക്ക് മുൻപ് ക്രിസ്റ്റിനയ്ക്ക് ആദ്യ ബന്ധത്തിൽ ജനിച്ച മകളായ വികയും
ഗാലിപിന്റെ ആദ്യ ബന്ധത്തിലെ മകളായ ഒൻപത് വയസുകാരിയായ ഇവർക്കൊപ്പം തന്നെയാണ് താമസിക്കുന്നത്. ആകെ 23 കുട്ടികളാണ് കുടുംബത്തിലുള്ളത്. അമ്മമാർ സാധാരണ ചെയ്യുന്ന എല്ലാ കാര്യങ്ങളും താനും ചെയ്യാറുണ്ടെന്നും എല്ലായ്പ്പോഴും കുട്ടികൾക്കൊപ്പമാണെന്നും ക്രിസ്റ്റീന പറയുന്നു.
മൂന്ന് നിലകളുള്ള വീട്ടിലാണ് ഈ വലിയ കുടുംബം താമസിക്കുന്നത്. തങ്ങൾക്ക് വേഗത്തിൽ കുട്ടികളെ വേണമെന്നതിനാലാണ് വാടക ഗർഭപാത്രങ്ങൾ തെരഞ്ഞെടുത്തതെന്നും ഇനിയും വാടക ഗർഭപാത്രത്തിലൂടെ കുട്ടികൾ വേണമെന്നാണ് ആഗ്രഹമെന്നും ക്രിസ്റ്റീന പറയുന്നു.
വാടക ഗർഭപാത്രത്തിലൂടെയുണ്ടായ ആദ്യ കുട്ടിയായ മുസ്തഫ 2020 മാർച്ച് 10നാണ് ജനിച്ചത്. ഏറ്റവും പുതിയ അതിഥി മൂന്ന് മാസം മുൻപ് ജനിച്ച ജൂഡിയാണ്.
ചെലവായത് കോടികൾ
ദമ്പതികൾ വാടക ഗർഭപാത്രത്തിന് വേണ്ടി 1,68,000 അമേരിക്കൻ ഡോളറാണ് ഇതുവരെ ചെലവാക്കിയിരിക്കുന്നത്. അതായത്, ഒന്നേകാൽ കോടി ഇന്ത്യൻ രൂപ. അതിന് പുറമെ, കുട്ടികളെ പരിചരിക്കുന്ന ആയമാർക്ക് വേണ്ടി ഇതുവരെ 96,000 ഡോളറോളം (71 ലക്ഷം രൂപ) ചെലവാക്കി.
ആഴ്ച തോറും കുട്ടികളുടെ ഉത്പന്നങ്ങൾക്കായി 3.48 ലക്ഷം രൂപയാണ് ഇവർക്ക് ചെലവ് വരുന്നത്. 20 കവർ നാപ്കിനും 53 പാക്കറ്റ് ബേബി ഫോർമുല എന്ന പോഷകാഹാരവും കുട്ടികൾക്കായി മിക്ക ദിവസവും വാങ്ങേണ്ടി വരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |