SignIn
Kerala Kaumudi Online
Friday, 26 April 2024 4.14 PM IST

മരിച്ച ഭർത്താവിനോടുള്ള അമിത സ്നേഹം ചിതാഭസ്‌മം ദിവസവും തൊട്ടുരുചിക്കും

fgfgfg

വാഷിംഗ്ടൺ : സ്നേഹം പലതരത്തിലുമാകാം. ഭർത്താവിനോടുള്ള സ്‌നേഹം പല തരത്തിലും പ്രകടിപ്പിക്കാറുണ്ട്. എന്നാൽ, അമേരിക്കയിലെ ഒരു ടി.വി ഷോയ്ക്കിടെ ഒരു സ്ത്രീ നടത്തിയ വെളിപ്പെടുത്തൽ കേട്ടാൽ ആരുമൊന്ന് ഞെട്ടും. അകാലത്തിൽ മരിച്ചു പോയ ഭർത്താവിന്റെ ചിതാഭാസ്മം ദിവസവും രുചിച്ചു നോക്കിയാണത്രെ അവർ ഉറങ്ങാൻ കിടക്കുന്നത്. അമേരിക്കയിലെ ടെന്നസിയിൽ നിന്നുള്ള കേസി ആണ് വിചിത്രമായ ഈ ആചാരത്തിന് പിന്നിൽ. 'മൈ സ്‌ട്രെയിഞ്ച് അഡിക്ഷൻ' എന്ന പേരിലുള്ള പരിപാടിയിലാണ് വ്യത്യസ്തമായ തന്റെ ശീലത്തെ കുറിച്ച് കേസി പറഞ്ഞത്.

കേട്ടവരെല്ലാം ഞെട്ടിയെന്ന് മാത്രമല്ല, അത്ഭുതത്തോടെയാണ് കേസിയെ നോക്കിയത് പോലും. പക്ഷേ തന്റെ ഭർത്താവിനോട് അത്രയധികം സ്‌നേഹമാണെന്നാണ് കേസി എല്ലാവരോടും പറഞ്ഞത്.

2009ലാണ് കേസി തന്റെ ഭർത്താവ് സിയാനെ ആദ്യമായി കാണുന്നത്. സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയതോടെ അധികം വൈകാതെ വിവാഹം കഴിഞ്ഞു. പക്ഷേ, അധികനാളുകൾ പിന്നിടുന്നതിന് മുന്നേ സിയാൻ ആത്സമ മൂലം മരണപ്പെട്ടു. അതോടെ കേസിയുടെ ജീവിതത്തിന്റെയും താളം തെറ്റി.

അന്നുമുതൽ, കേസി അവൾ പോകുന്നിടത്തെല്ലാം ഭർത്താവിന്റെ ചിതാഭസ്‌മം കൊണ്ടുനടക്കാൻ ആരംഭിച്ചു. പലചരക്ക് കട, ഷോപ്പിംഗ്, സിനിമകൾ, റെസ്റ്റോറന്റുകൾ എന്നിങ്ങനെ എവിടെ പോയാലും സിയാന്റെ ചിതാഭസ്മവുമായിട്ടാണ് കേസിയുടെ യാത്ര. 'ഏകദേശം രണ്ട് മാസമായി ഞാൻ അതു തുടരുന്നു, എനിക്ക് നിർത്താൻ കഴിയില്ല. ഞാൻ എന്റെ ഭർത്താവിനെ ഭക്ഷിക്കുന്നു അഴുകിയ മുട്ടകൾ, മണൽ, പേപ്പർ എന്നിവയുടെ രുചിയാണ്. പക്ഷേ, ആ രുചി ഇഷ്ടപ്പെടാൻ ഞാൻ തുടങ്ങിയിരിക്കുന്നു. സിയാനെ ഒഴിവാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.' കേസി പറഞ്ഞു. എന്നാൽ ചിതാഭസ്‌മം ഭക്ഷിക്കുമ്പോൾ കുറ്റബോധവും നിരാശയും സന്തോഷവും നാണക്കേടുമെല്ലാം തോന്നുന്നുണ്ടെന്നും കേസി പറഞ്ഞു.

ചിതാഭസ്‌മം കെട്ടിപ്പിടിച്ചാണ് കേസി ഉറങ്ങുന്നതും. ഒരു ദിവസം, ചിതാഭസ്‌മം മാറ്റുന്നതിനിടെ അല്പം കൈയിലേക്ക് വീണു. എന്നാൽ, കൈയിൽ വീണ ചിതാഭസ്മം നക്കിതുടച്ചു. പിന്നീട് ഇത് തനിക്ക് ഒരു ശീലമായി എന്നും കേസി പറയുന്നു. ദിവസത്തിൽ അഞ്ച് തവണയെങ്കിലും താൻ ഭർത്താവിന്റെ ചിതാഭസ്മത്തിൽ തൊട്ടു ടേസ്റ്റ് ചെയ്യാറുണ്ടെന്നും കേസി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.