അബുദാബി : യു.എ.ഇ യിലെ ചിലയിടങ്ങളിൽ നേരിയ ഭൂചലനം. ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തില്ലെന്നാണ് വിവരം. ഇറാനിലുണ്ടായ ഭൂചലനത്തിന്റെ തുടർച്ചയായാണ് ഷാർജയിലും ദുബായിലും ഭൂചലനമുണ്ടായതെന്നാണ് റിപ്പോർട്ട്. തെക്കൻ ഇറാനിൽ വൈകിട്ട് 4.07 ന് റിക്ടർ സ്കെയിലിൽ 6.0, 6.3 രേഖപ്പെടുത്തിയ രണ്ടു ഭൂചലനമുണ്ടായതായി യു.എസ് ജിയോളജിക്കൽ സർവേ സ്ഥിരീകരിച്ചു. ഇറാനിലെ ബാന്ദർ അബ്ബാസിന് 62 കിലോമീറ്റർ മാറി 4.4, 4.1 രേഖപ്പെടുത്തിയ രണ്ട് തുടർ ചലനങ്ങളുമുണ്ടായി. ഇതിന് പിന്നാലെയാണ് ഗൾഫ് മേഖലയിൽ ചിലയിടത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. മുൻകരുതലെന്നോണം ദുബായ്, ഷാർജ, റാസൽഖൈമ തുടങ്ങിയ പ്രദേശങ്ങളിൽ ചിലയിടത്ത് ബഹുനില കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ദുബായ് എക്സ്പോ നടക്കുന്ന മേഖലയിലെ ചില കെട്ടിടങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |