വാഷിംഗ്ടൺ: 13ാം വയസ്സിലാണ് പ്രശസ്ത അമേരിക്കൻ ഗായകനും ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഭർത്താവുമായ നിക് ജോനസിന് ടൈപ്പ് 1 പ്രമേഹം സ്ഥിരീകരിക്കുന്നത്. ഇപ്പോൾ രോഗാവസ്ഥ മൂലം അനുഭവപ്പെടുന്ന വൈഷമ്യങ്ങളെക്കുറിച്ച് വിവരിച്ചിരിക്കുകയാണ് നിക്ക്.
താനും പ്രമേഹവും തമ്മിലുള്ള ബന്ധത്തിന് 16 വയസ്സ് തികയുകയാണ്. പ്രമേഹമുണ്ടെന്ന് അറിഞ്ഞ നിമിഷം ആകെ തകർന്നു പോയെന്നും മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് ആശങ്ക തോന്നിയെന്നും നിക് സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.ഒരിക്കൽ പിടിപെട്ടാൽ പ്രമേഹം ഭേദമാക്കാനാവില്ല. വർഷങ്ങളായി പ്രമേഹവുമായി കടുത്ത പോരാട്ടത്തിലാണു ഞാൻ.
അന്ന് എനിക്ക് 13 വയസ്സ് മാത്രമായിരുന്നു പ്രായം. സഹോദരങ്ങൾക്കൊപ്പം വിവിധയിടങ്ങളിലായി സംഗീതപരിപാടികളുമായി തിരക്കിലായിരുന്നു.
പെട്ടെന്നൊരു ദിവസം എനിക്ക് വയറിന് എന്തോ അസ്വസ്ഥത തോന്നി. തുടർന്ന് ഡോക്ടറെ കാണണമെന്ന് ഞാൻ മാതാപിതാക്കളോട് ആവശ്യപ്പെട്ടുപരിശോധനയ്ക്ക് ശേഷം എനിക്ക് ടൈപ്പ് 1 പ്രമേഹമാണെന്ന് ഡോക്ടർ സ്ഥിരീകരിച്ചു. ആ നിമിഷം ഞാനാകെ തകർന്നു പോയി. പേടിയായിരുന്നു മനസ്സ് നിറയെ. ലോകം മുഴുവൻ യാത്ര ചെയ്യണമെന്നും സംഗീതപരിപാടികൾ അവതരിപ്പിക്കണമെന്നുള്ള ആഗ്രഹം തകരുമോ എന്നതായിരുന്നു എന്നെ ഭയപ്പെടുത്തിയത്. സംഗീതജീവിതം അസാനിപ്പിക്കേണ്ടി വരുമോയെന്നും ഭയപ്പെട്ടു. നിരാശ തോന്നിയെങ്കിലും തോറ്റുകൊടുക്കാൻ ഞാനൊരുക്കമല്ലായിരുന്നു.
അന്നു മുതൽ ഇന്നുവരെ പ്രമേഹ ചികിത്സയിലും ഭക്ഷണക്രമത്തിലും യാതൊരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല.പ്രതിസന്ധിയിൽ തളരാതെ സധൈര്യം പൊരുതിയ നിക്കിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. 2018ലാണ് താൻ പ്രമേഹരോഗിയാണെന്ന് നിക് വെളിപ്പെടുത്തിയത്.
ജീവിതത്തിൽ തികച്ചും മോശപ്പെട്ട അവസ്ഥയിലൂടെ നാം കടന്നുപോകേണ്ടി വന്നേക്കാം. പക്ഷേ അവയെ അതിജീവിക്കണം. എന്നെ പിന്തുണയ്ക്കാൻ നിരവധി പേർ ഉണ്ടെന്നതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം - നിക് ജോനസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |