ന്യൂഡൽഹി: കണ്ണൂരിൽ ഏപ്രിലിൽ നടക്കുന്ന പാർട്ടി കോൺഗ്രസിനുള്ള രാഷ്ട്രീയ-സംഘടനാ റിപ്പോർട്ടിന്റെ രൂപരേഖ അംഗീകരിക്കാൻ മൂന്നു ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡൽഹിയിൽ തുടങ്ങും. സംസ്ഥാനങ്ങളിൽ നിന്നുള്ള ഭേദഗതികൾ ഈ മാസം ചേർന്ന പൊളിറ്റ്ബ്യൂറോ അംഗീകരിച്ചിരുന്നു. അവ കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയ്ക്ക് വരും. പാർട്ടി കോൺഗ്രസിൽ ചർച്ച ചെയ്യേണ്ട മറ്റ് വിഷയങ്ങളും തയ്യാറെടുപ്പുകളും യോഗത്തിൽ ചർച്ചയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |