ദോഹ: ഓൺ അറൈവൽ വിസയിലെത്തുന്ന ഇന്ത്യ, ഇറാൻ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ഖത്തറിലെ താമസത്തിന് ഹോട്ടൽ ബുക്കിംഗ് നിർബന്ധമാക്കി. ഏപ്രിൽ 14 മുതൽ ഇത് നിലവിൽ വരും. എത്ര ദിവസം ഖത്തറിൽ കഴിയുന്നുവോ അത്രയും ദിവസത്തേയ്ക്കുള്ള ഹോട്ടൽ ബുക്കിംഗ് രേഖ ഉണ്ടെങ്കിൽ മാത്രമേ ഇനി ഓൺ അറൈവൽ വിസയിൽ പ്രവേശനം അനുവദിക്കൂ. ഡിസ്കവർ ഖത്തർ മുഖേയാണ് ഹോട്ടൽ ബുക്ക് ചെയ്യേണ്ടത്. ഹോട്ടൽ താമസം എത്ര ദിവസമാണെന്നതിന് അതനുസരിച്ചാണ് വിസയുടെ കാലാവധി. 2 ദിവസം മുതൽ 60 ദിവസം വരെ അനുമതി ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |