കാൻബറ: ഇന്ത്യയുമായി പുതിയ വ്യാപാര കരാർ ആരംഭിച്ചത് ആഘോഷിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിയവിഭവമായ ഖിച്ടി ഉണ്ടാക്കി ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. ഘിച്ടി ഉണ്ടാക്കുന്നതിന്റെ ചിത്രങ്ങൾ മോറിസൺ ശനിയാഴ്ച സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു. ഇന്ത്യയുമായുള്ള പുതിയ വ്യാപാര കരാർ ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇന്നത്തെ കറി നൈറ്റിൽ ഞാൻ ഉണ്ടാക്കുന്ന വിഭവങ്ങൾ എന്റെ പ്രിയപ്പെട്ട സുഹൃത്ത് നരേന്ദ്ര മോദിയുടെ ഗുജറാത്ത് പ്രവിശ്യയിൽ നിന്നുള്ളവയാണ്. അദ്ദേഹത്തിന്റെ ഇഷ്ടവിഭവം ഖിച്ടിയും തയ്യാറാക്കുന്നുണ്ട് - മോറിസൺ പോസ്റ്റിന് താഴെ കുറിച്ചു. അരിയും പരിപ്പുമുപയോഗിച്ച് ഉണ്ടാക്കുന്ന വിഭവമാണ് കിച്ഡി. 2020ലെ ലോക്ക്ഡൗൺ കാലയളവിൽ മോറിസൺ സമോസയും മാങ്ങാ ചമ്മന്തിയും തയ്യാറാക്കിയിരുന്നു. സ്കോമോസ എന്നാണ് അദ്ദേഹം അന്ന് സമോസയെ വിശേഷിപ്പിച്ചത്. സമോസ മോദിയ്ക്ക് നൽകാൻ താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |