നെയ്റോബി: കെനിയൻ മുൻ പ്രസിഡന്റ് മ്വായ് കിബാക്കി ( 90 ) അന്തരിച്ചു. മരണകാരണം പുറത്തുവിട്ടിട്ടില്ല. ഏറെ നാളായി അസുഖബാധിതനായിരുന്നു. 2002 ഡിസംബർ മുതൽ 2013 ഏപ്രിൽ വരെ സേവനമനുഷ്ഠിച്ച അദ്ദേഹം കെനിയയുടെ മൂന്നാമത്തെ പ്രസിഡന്റായിരുന്നു. 1978 മുതൽ 1988 വരെ കെനിയയുടെ വൈസ് പ്രസിഡന്റായിരുന്നു.
1998 മുതൽ 2002 വരെ പാർലമെന്റിലെ ഔദ്യോഗിക പ്രതിപക്ഷ നേതാവായി സേവനമനുഷ്ഠിച്ച അദ്ദേഹം, പ്രസിഡന്റ് പദവിയിലിരിക്കെ കെനിയയിലെ സാമ്പത്തിക, വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കും പുതിയ ഭരണഘടനയ്ക്കും തുടക്കമിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |