കൊളംബോ : ശ്രീലങ്കയിൽ രാജപക്സ സർക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയവും ഇംപീച്ച്മെന്റ് പ്രമേയവും നാളെ പാർലമെന്റിൽ കൊണ്ടുവരുമെന്ന അവകാശവാദവുമായി പ്രതിപക്ഷ പാർട്ടിയായ സമാഗി ജന ബലവേഗയ ( എസ്.ജെ.ബി ) രംഗത്ത്. കൊളംബോയിൽ നടന്ന മേയ് ദിന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ എസ്.ജെ.ബി നേതാവ് ഹരിൻ ഫെർനാണ്ടോയാണ് ഇക്കാര്യം അറിയിച്ചത്. അതേ സമയം, എസ്.ജെ.ബിയുടെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല.
പ്രധാനമന്ത്രി മഹിന്ദ രാജപക്സയ്ക്കെതിരെയുള്ള അവിശ്വാസ പ്രമേയം അടുത്ത പാർലമെന്റ് സെഷനിൽ കൊണ്ടുവരുമെന്ന് എസ്.ജെ.ബി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവുമായ സജിത് പ്രമേദാസ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വരും ദിവസങ്ങളിൽ പാർലമെന്റിൽ തങ്ങളുടെ ഭൂരിപക്ഷം തെളിയിക്കുമെന്ന് എസ്.ജെ.ബി നേതാവ് ലക്ഷ്മൺ കിരിയെല്ലയും വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |