SignIn
Kerala Kaumudi Online
Friday, 26 April 2024 1.25 PM IST

ലോക്ക്‌ഡൗൺ പാർട്ടി വിവാദം : വീണ്ടും ക്ഷമാപണവുമായി ബോറിസ്

boris

ലണ്ടൻ : ലോക്ക്ഡൗൺ പാർട്ടി വിവാദത്തിൽ വീണ്ടും ക്ഷമാപണവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ലോക്ക്‌ഡൗൺ കാലയളവിൽ നിയന്ത്രണങ്ങൾ ലംഘിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലടക്കം ജീവനക്കാർ നടത്തിയ പാർട്ടികളിൽ മുതിർന്ന സിവിൽ ഉദ്യോഗസ്ഥ സ്യൂ ഗ്രേ സമർപ്പിച്ച റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ക്ഷമാപണം.

സംഭവിച്ചതിന്റെയെല്ലാം പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നെന്ന് പറഞ്ഞ ബോറിസ് രാജിവയ്ക്കില്ലെന്ന് ആവർത്തിച്ചു. വിവാദങ്ങൾക്ക് പിന്നാലെ ഡൗണിംഗ് സ്ട്രീറ്റിലെ മുതിർന്ന ഉദ്യോഗസ്ഥരെയെല്ലാം താൻ മാറ്റിയെന്നും ബോറിസ് അറിയിച്ചു. ഭരണനേതൃത്വത്തിന്റെ പരാജയമാണ് 2020 - 2021 കാലയളവിൽ നടന്ന ലോക്ക്ഡൗൺ പാർട്ടികളെന്ന് അന്വേഷണ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.

അതേ സമയം, 2020 നവംബറിൽ ലോക്ക്‌ഡൗൺ സമയത്ത് പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന ഒരു വിടവാങ്ങൽ പാ‌ർട്ടിയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മദ്യ ഗ്ലാസുമായി വിരുന്നിൽ പങ്കെടുക്കുന്ന ബോറിസിനെയും ചിത്രങ്ങളിൽ കാണാമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.