SignIn
Kerala Kaumudi Online
Friday, 26 April 2024 7.32 PM IST

20 വർഷം പ്രതിദിനം കുടിച്ചത് 30 കാൻ പെപ്സി ഒടുവിൽ....

pepsi

ന്യൂയോർക്ക് : ലോകത്തിന്റെ ഏത് കോണിലെത്തിയാലും പെപ്സിയ്ക്ക് ആരാധകരേറെയാണ്. പക്ഷേ, പെപ്സിയ്ക്ക് അടിമയായവരെ പറ്റി കേട്ടിട്ടുണ്ടോ ? നോർത്ത് വെയിൽസിലെ ബാങ്കോർ സ്വദേശിയായ 41കാരൻ ആൻഡി ക്യൂറി ഈ വിഭാഗത്തിൽപ്പെട്ട ആളായിരുന്നു.

ആൻഡിയുടെ പെപ്സി പ്രേമം കേട്ടാൽ നമ്മൾ ശരിക്കും കണ്ണുതള്ളിപ്പോകും. രാവിലെ ഉണരുമ്പോൾ മുതൽ രാത്രി ഉറങ്ങുന്നതിന് തൊട്ടുമുന്നേ വരെ കുടിക്കുന്നത് പെപ്സിയായിരുന്നു. കഴിഞ്ഞ 20 വർഷമായി പെപ്സി കുടിക്കാത്ത ഒരു ദിവസം പോലും ആൻഡിയുടെ ജീവിതത്തിലുണ്ടായിട്ടില്ലത്രെ.

ദിവസവും 30 കാൻ വരെ പെപ്സി കുടിച്ചുതീർക്കുമെന്ന് ഇദ്ദേഹം പറയുന്നു. ഇതൊന്നുമല്ല, പെപ്സിയ്ക്കായി പ്രതിവർഷം 7,000 പൗണ്ട് ( 6.7 ലക്ഷം രൂപ ) ആണ് ആൻഡി ചെലവഴിച്ചത് തന്നെ. !

ഇതുവരെ ഏകദേശം 2,19,000ത്തോളം കാൻ പെപ്സികൾ ആൻഡി കുടിച്ച് തീർത്തിരിക്കാമെന്നാണ് കണക്ക്. തണുത്ത പെപ്സിയാണ് ആൻഡിയ്ക്ക് ഇഷ്ടം. അതിന് മുകളിൽ മറ്റൊരു ഭക്ഷണത്തിനും ആൻഡി സ്ഥാനം കൊടുത്തിരുന്നില്ല. താൻ രാത്രിയിൽ ജോലി ചെയ്യുന്നത് കൊണ്ട് തന്നെ ഉറങ്ങാതിരിക്കാൻ പെപ്സി അനിവാര്യമായിരുന്നതായും ആൻഡി പറയുന്നു.

ആൻഡിയുടെ അനിയന്ത്രിതമായ പെപ്സികുടി ആരോഗ്യ പ്രശ്നങ്ങൾ വരുത്തിവയ്ക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

120 കിലോ വരെ ഭാരം കൂടിയ ആൻഡിയെ തേടി പ്രമേഹമുൾപ്പെടെയുള്ള രോഗങ്ങൾ തേടിയെത്തി. ഇതോടെ പെപ്സിയ്ക്ക് പകരം സാധാരണ കുടിവെള്ളം കുടിക്കാൻ തുടങ്ങിയെന്നും പെപ്സിയെ ഒഴിവാക്കാൻ കഴിയുന്നതായും ആൻഡി പറയുന്നു. മനഃശാസ്ത്ര വിദഗ്ദ്ധരുടെ സഹായത്തോടെയാണ് ആൻഡി പെപ്സി കുടിക്കുന്നത് നിറുത്താൻ മനസിനെ പാകമാക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.