SignIn
Kerala Kaumudi Online
Friday, 26 April 2024 9.56 PM IST

ഗർഭഛിദ്രത്തിനുള്ള അവകാശം റദ്ദാക്കി യു.എസ് സുപ്രീംകോടതി

usa

വാഷിംഗ്‌ടൺ : യു.എസിൽ ഗർഭഛിദ്രത്തിനുള്ള ഭരണഘടനാ പരിരക്ഷയും നിയമസാധുതയും റദ്ദാക്കി സുപ്രിം കോടതിയുടെ ഉത്തരവ്. ഗർഭഛിദ്രത്തിനുള്ള ഭരണഘടനാ പരിരക്ഷ നീക്കിയെങ്കിലും ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം. റദ്ദാക്കിയ ഗർഭഛിദ്രാവകാശം പുനഃസ്ഥാപിക്കാൻ ഫെഡറൽ നിയമത്തിന് രൂപം നൽകാത്ത പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾ ഗർഭഛിദ്രം റദ്ദാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്ന പ്രത്യേക നിയമം നടപ്പിലാക്കേണ്ടിവരും. ഗർഭഛിദ്രത്തെ അനുകൂലിക്കുന്ന നിലപാടാണ് ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടിയ്ക്ക്. എന്നാൽ, റിപ്പബ്ലിക്കൻ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗർഭഛിദ്രാവകാശം റദ്ദാക്കിയേക്കും. 1973ലെ റോ - വേഡ് കേസിലെ ഗർഛിദ്രാവകാശ അനുകൂല വിധി അസാധുവാക്കിയാണ് സുപ്രിം കോടതി ഗർഭഛിദ്രത്തിനുള്ള ഭരണഘടനാ പരിരക്ഷ നീക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.