SignIn
Kerala Kaumudi Online
Friday, 26 April 2024 7.54 PM IST

ബോറിസ് : ബ്രെക്സിറ്റ് മുതൽ പാർട്ടിഗേറ്റ് വരെ  ബോറിസിന്റെ രാഷ്ട്രീയ ജീവിതം

boris

 2001 - 2008 : ഹെൻലീയിൽ നിന്നുള്ള പാർലമെന്റ് അംഗം. ദ ടൈംസ്, ദ ഡെയ്‌ലി ടെലിഗ്രാഫ്, ദ സ്പെക്‌റ്റേറ്റർ തുടങ്ങിയവയിൽ മാദ്ധ്യമപ്രവർത്തകനായിട്ടാണ് ഇതിന് മുന്നേ ബോറിസ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്

 2008 - 2016 : ലണ്ടൻ മേയർ. 2012 ലണ്ടൻ ഒളിംബിക്സിന് മേൽനോട്ടം വഹിച്ചു

 2016 : കൺസർവേറ്റീവ് നേതാവും അന്നത്തെ പ്രധാനമന്ത്രിയുമായ ഡേവിഡ് കാമറൂണിന് എതിരായി യൂറോപ്യൻ യൂണിയനിൽ ( ഇ.യു ) നിന്ന് ബ്രിട്ടൻ പുറത്തുകടക്കാനുള്ള ( ബ്രെക്സിറ്റ് ) കാമ്പെയിന് നേതൃത്വം നൽകി. 2016 ജൂൺ 23ന് നാഷണൽ റെഫറാൻഡത്തിലൂടെ ബ്രെക്സിറ്റിന് വോട്ടർമാർ അംഗീകാരം നൽകിയതിന് പിന്നാലെ ഡേവിഡ് കാമറൂൺ രാജിവച്ചു

 2016 - 2018 : തെരേസ മേ മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രി. യൂറോപ്യൻ യൂണിയനുമായി അടുത്ത ബന്ധം നിലനിറുത്തി ' മൃദു " ബ്രെക്സിറ്റ് എന്ന തെരേസ മേയുടെ സമീപനത്തെ എതിർത്ത് 2018 ജൂലായിൽ വിദേശകാര്യ മന്ത്രിസ്ഥാനം രാജിവച്ചു

 2019 ജൂൺ 7 : യൂറോപ്യൻ യൂണിയനുമായി സ്വീകാര്യമായ വേർപിരിയൽ കരാർ ഉണ്ടാക്കുവാനോ ബ്രെക്സി​റ്റ് നടപ്പാക്കാനോ കഴിയാതെ വന്നതോടെ തെരേസ മേ കൺസർവേ​റ്റീവ് പാർട്ടി നേതൃസ്ഥാനം രാജിവച്ചു. മേ, ജോൺസൺ ചേരികളായി പാർട്ടി രണ്ടായി പിളർന്നു

 2019 ജൂലായ് 23 : കൺസർവേറ്റീവ് പാർട്ടി നേതാവായി ബോറിസ് ജോൺസണെ തിരഞ്ഞെടുത്തു. അടുത്ത ദിവസം പ്രധാനമന്ത്രിയായി. ഒക്ടോബർ 31നകം ബ്രിട്ടൺ ഇ.യുവിൽ നിന്ന് പുറത്തുകടക്കുമെന്ന് ബോറിസിന്റെ പ്രഖ്യാപനം

 2019 ഒക്ടോബർ 19 : ബ്രെക്സി​റ്റ് നടപ്പാക്കുന്നത് 2020 ജനുവരി 31 വരെ ഇ.യു നീട്ടി. ബോറിസ് ഇ.യുവുമായി ഏർപ്പെട്ട കരാർ ബ്രിട്ടീഷ് പാർലമെന്റിൽ പരാജയപ്പെട്ടതോടെയായിരുന്നു ഇത്

 2019 നവംബർ 6 : പറഞ്ഞ സമയത്തിനുള്ളിൽ ബ്രെക്സിറ്റ് നടപ്പാക്കാത്തതിനെ തുടർന്നുണ്ടായ അനിശ്ചിതത്വത്തിന് പിന്നാലെ ബോറിസ് പാർലമെന്റ് പിരിച്ചുവിട്ടു

 2019 ഡിസംബർ 12 : ഇടക്കാല തിരഞ്ഞെടുപ്പിൽ ബോറിസിന് ജയം. മാർഗ്രറ്റ് താച്ചറിന് ശേഷം വമ്പിച്ച വിജയം നേടുന്ന കൺസർവേറ്റീവ് നേതാവ്

 2020 ജനുവരി 23 : ബ്രെക്സിറ്റ് കരാറിന് പാർലമെന്റ് അംഗീകാരം. ആറ് ദിവസത്തിന് ശേഷം ഇ.യു അംഗീകാരം

 2020 മാർച്ച് 23 : കൊവിഡ് രൂക്ഷം. യു.കെയിൽ ആദ്യ ലോക്ക്ഡൗൺ

 2020 ഏപ്രിൽ 5 : ബോറിസ് കൊവിഡ് ബാധിച്ച് ആശുപത്രിയിൽ. ഏപ്രിൽ 12ന് രോഗം ഭേദമായി

 2020 ജനുവരി 31 : രാത്രി 11 മണിയ്ക്ക് യു.കെ യൂറോപ്യൻ യൂണിയനിൽ നിന്ന് വേർപ്പെട്ടു ( ബ്രെക്സിറ്റ് നടപ്പായി )

 2021 നവംബർ 30 : 2020 നവംബർ, ഡിസംബർ മാസങ്ങളിൽ ലോക്ക്ഡൗണിനിടെ പ്രോട്ടോക്കോൾ ലംഘിച്ച് ഡൗണിംഗ് സ്ട്രീറ്റിൽ പാർട്ടികൾ നടന്നെന്ന് ആരോപണം. ബോറിസ് ഇത് നിഷേധിച്ചു

 2021 ഡിസംബർ 8 : പാർട്ടിഗേറ്റ് എന്ന പേരിൽ ആളിപ്പടർന്ന ഈ വിവാദം അന്വേഷിക്കാൻ ബോറിസിന്റെ ഉത്തരവ്

 2022 മാർച്ച് : ബ്രിട്ടണിൽ ജീവിത ചെലവുകൾ കുതിച്ചുയരുന്നതിന്റെ പേരിൽ സർക്കാരിന് വിമർശനം

 ഏപ്രിൽ 9 : ബോറിസ് കീവിലെത്തി യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയെ കണ്ടു. യുക്രെയിന് പുതിയ സൈനിക, സാമ്പത്തിക സഹായങ്ങൾ പ്രഖ്യാപിച്ചു

 ഏപ്രിൽ 12 : ലോക്ക്‌ഡൗൺ പാർട്ടിയിൽ പങ്കെടുത്തതിന് അന്വേഷണ സംഘം ബോറിസിന് 50 പൗണ്ട് പിഴ വിധിച്ചു. ബോറിസ് രാജ്യത്തോട് മാപ്പ് പറഞ്ഞു. എന്നാൽ, നിയമലംഘനം നടത്തിയെന്ന് അംഗീകരിച്ചില്ല

 മേയ് 22 : പാർട്ടിഗേറ്റ് അന്വേഷണ റിപ്പോർട്ട് പുറത്ത്. 2020 മേയ് - 2021 ഏപ്രിൽ കാലയളവിൽ ബോറിസിന്റെ ഔദ്യോഗിക വസതിയിലും ഓഫീസിലും ഡൗണിംഗ് സ്ട്രീറ്റിലെ മറ്റ് സർക്കാർ സ്ഥാപനങ്ങളിലും 16 ഒത്തുചേരലുകൾ നടന്നു. ബോറിസിന്റെ സ്റ്റാഫുകൾ മദ്യ സത്കാരം നടത്തിയതിന് തെളിവ്

 ജൂൺ 6 : കൺസർവേ​റ്റീവ് പാർട്ടിയിലെ അവിശ്വാസ വോട്ടെടുപ്പിൽ 211 വോട്ടുകൾ നേടി ബോറിസ് അതിജീവിച്ചു. 180 എം.പിമാരുടെ പിന്തുണയായിരുന്നു വേണ്ടിയിരുന്നത്. പാർലമെന്റിൽ 359 അംഗങ്ങളുള്ള കൺസർവേ​റ്റീവ് പാർട്ടിയിലെ 148 പേർ ബോറിസിനെതിരെ വോട്ട് ചെയ്തു.

 ജൂൺ 24 : രണ്ട് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിയ്ക്ക് പരാജയം

 ജൂൺ 30 : ലണ്ടനിലെ പ്രൈവറ്റ് ക്ലബിൽ വച്ച് രണ്ട് അതിഥികൾക്ക് നേരെ ലൈംഗികാതിക്രമണം നടത്തിയെന്ന ആരോപണത്തെ തുടർന്ന് കൺസർവേറ്റീവ് ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിൻചറുടെ രാജി. ഇതോടെ പിൻചറിനെതിരെ മുമ്പുണ്ടായിരുന്ന ലൈംഗികാപവാദ കേസുകളും വാർത്തയായി. ഈ ആരോപണങ്ങൾ അറിഞ്ഞാണോ ബോറിസ് പിൻചറിന് ചീഫ് വിപ്പ് പദവ് നൽകിയത് എന്നത് ചർച്ചയായി

 ജൂലായ് 5 : പിൻചർ വിവാദത്തിൽ ബോറിസിന്റെ ക്ഷമാപണം. ധനമന്ത്രി റിഷി സുനക്, ആരോഗ്യ മന്ത്രി സാജിദ് ജാവിദ് എന്നിവരുടെ രാജി

 ജൂലായ് 6 : 5 ക്യാബിനറ്റ് മന്ത്രിമാർ, 25 ജൂനിയർ മന്ത്രിമാർ അടക്കം 60ഓളം എം.പിമാർ മന്ത്രിസഭയിൽ നിന്ന് രാജിവച്ചു

 ജൂലായ് 7 : കൺസർവേറ്റീവ് പാർട്ടി നേതാവ്, പ്രധാനമന്ത്രി പദവികൾ ഒഴിയുന്നതായി ബോറിസ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.