SignIn
Kerala Kaumudi Online
Friday, 26 April 2024 8.56 PM IST

ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയ്ക്ക് സ്വീകരണം നൽകി

bava-1

ഹൂസ്‌റ്റൺ: അമേരിക്കൻ സന്ദർശനത്തിനെത്തിയ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയ്ക്ക് ഹൂസ്റ്റൺ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരണം നൽകി.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഹൂസ്റ്റണിലെത്തിയ കാതോലിക്ക ബാവയെ ഭദ്രാസന സഹായ മെത്രാപ്പോലിത്ത ഡോ. സഖറിയ മാർ അപ്രേം മെത്രാപോലീത്ത, ഓർത്തോഡോക്സ് വൈദീക സെമിനാരി പ്രിൻസിപ്പാൾ ഫാ. ഡോ. റെജി മാത്യൂസ്, ഫാ. തമ്പാൻ വർഗ്ഗീസ്, ഫാ. മാത്തുക്കുട്ടി, ഭദ്രാസന സെക്രട്ടറി ഫാ. മാത്യൂസ് ജോർജ്ജ്, സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ സഹവികാരി ഫാ. രാജേഷ് ജോൺ, മുൻ ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം, ഭദ്രാസന കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

ഹൂസ്റ്റൺ ബീസിലിയിലുള്ള ഊർശലേം അരമനയിൽ എത്തിച്ചേർന്ന കാതോലിക്കാ ബാവ ഊർശലേം അരമന ചാപ്പലിൽ നടക്കുന്ന പ്രഭാത നമസ്‌കാരത്തിലും വിശുദ്ധ കുർബാനയിലും പ്രധാന കാർമികത്വം വഹിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.