ഹൂസ്റ്റൺ : ഇന്ത്യൻ - അമേരിക്കൻ ഡെമോക്രാറ്റിക് പാർട്ടി പ്രവർത്തക ഉഷ റെഡ്ഡി യു.എസിൽ കാൻസാസ് സംസ്ഥാന സെനറ്റിൽ 22ാം ഡിസ്ട്രിക്റ്റിൽ നിന്നുള്ള അംഗമായി ചുമതലയേറ്റു. സെനറ്റംഗം ടോം ഹോക്ക് വിരമിച്ച പശ്ചാത്തലത്തിലാണ് ഉഷ പദവിയിലേക്കെത്തിയത്. 2013 മുതൽ മാൻഹട്ടൺ സിറ്റി കമ്മിഷനിൽ പ്രവർത്തിച്ച ഉഷ രണ്ട് തവണ മേയറായി. അദ്ധ്യാപികയായിരുന്ന ഉഷ 2025 വരെ സംസ്ഥാന സെനറ്റിൽ തുടരും. ഉഷയ്ക്ക് എട്ട് വയസുള്ളപ്പോൾ കുടുംബം ഇന്ത്യയിൽ നിന്ന് യു.എസിലേക്ക് കുടിയേറുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |