തിരുവനന്തപുരം: നാലുവർഷം മുമ്പ് മുംബയിലെ വലിയ മൾട്ടി നാഷണൽ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് ചിരട്ട കൊണ്ടുള്ള കരകൗശലപ്പണിക്കിറങ്ങിയ തൃശൂർകാരി മരിയ (28) ഇന്ന് മാസം ലക്ഷങ്ങൾ കൊയ്യുന്ന സംരംഭകയാണ്. പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'തേങ്ങ' എന്ന സംരംഭത്തിലെ ഉത്പന്നങ്ങൾക്ക് കടൽകടന്നും ആവശ്യക്കാരുണ്ട്.
കോവളം ലീല ഹോട്ടലിൽ നടക്കുന്ന രണ്ടാം ജി20 എംപവർ മീറ്റിംഗിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രദർശനത്തിലാണ് മരിയയുടെ ഉത്പന്നങ്ങൾ ശ്രദ്ധ നേടുന്നത്. മനസിന് ഇഷ്ടപ്പെടാത്ത ജോലി ചെയ്‌തിരുന്ന മരിയ ഇന്ന് 12 പേർക്ക് തൊഴിൽ നൽകുന്നു. ചായക്കപ്പ്, കീചെയ്‌നുകൾ,കമ്മലുകൾ തുടങ്ങിയവ ഡെൻമാർക്ക്,സ്വിറ്റ്സർലാൻഡ്,നെതർലാൻഡ് എന്നീ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ആൻഡ് ടെക്നോളജിയാണ് മേളയ്‌ക്ക് നേതൃത്വം നൽകുന്നത്. ചായ,കാപ്പി,സുഗന്ധവ്യഞ്ജനങ്ങൾ,കയർ തുടങ്ങിയവയുടെ ഉത്പാദനത്തിന് സ്ത്രീകൾക്ക് പ്രാധാന്യം നൽകുന്നതിനൊപ്പം സംരംഭകരാകാൻ പ്രോത്സാഹിപ്പിക്കുകയുമാണ് മേളയുടെ ലക്ഷ്യം. കൈത്തറി,കരകൗശല ഉത്പന്നങ്ങൾ,ആയുഷ് മന്ത്രാലയത്തിന്റെ ഉത്പന്നങ്ങൾ എന്നിവയും ശ്രദ്ധേയമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |