SignIn
Kerala Kaumudi Online
Wednesday, 19 November 2025 11.53 PM IST

സി.ഒ.പി 30 ഉച്ചകോടി ബ്രസീലിലെ ബേലയിൽ, കാലാവസ്ഥയുടെ സാമ്പത്തികം

Increase Font Size Decrease Font Size Print Page
fa

​ഐ​ക്യ​രാ​ഷ്ട്ര​ സം​ഘ​ട​ന​യു​ടെ​ നേ​തൃ​ത്വ​ത്തി​ലു​ള്ള​ ഈ വർഷത്തെ കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടിയായ C​O​P- ​3​0​ (​ക​ൺ​വെ​ൻ​ഷ​ൻ​ ഒ​ഫ് പാ​ർ​ട്ടീ​സ്)​ ഇപ്പോൾ ബ്ര​സീ​ലി​ലെ​ ബേ​ല​ത്ത് ന​ട​ക്കുകയാണ്​. ഹ​രി​ത​ഗൃ​ഹ​ വാ​ത​ക​ങ്ങ​ളു​ടെ​ ബ​ഹി​ർ​ഗ​മ​നം​ കു​റ​യ്ക്കാ​നും​,​ കാ​ലാ​വ​സ്ഥാ​ സാ​മ്പ​ത്തി​ക​ ഫ​ണ്ട്,​ വ​നം​,​ ഭൂ​വി​നി​യോ​ഗം​,​ കാ​ലാ​വ​സ്ഥാ​ മാ​റ്റ​വു​മാ​യു​ള്ള​ പൊ​രു​ത്ത​പ്പെ​ട​ൽ​,​ സ​ഹ​ക​ര​ണം​ എ​ന്നി​വ​യി​ൽ​ ബ്ര​സീ​ൽ​ നി​ര​വ​ധി​ കാ​ര്യ​ങ്ങ​ൾ​ മു​ന്നോ​ട്ടു​ വ​ച്ചി​ട്ടു​ണ്ട്. ബാ​റ്റ​റി​യു​ടെ​ സ്റ്റോ​റേ​ജ് ശേഷി വ​ർ​ദ്ധി​പ്പി​ക്കാ​നും, ഇ​ല​ക്ട്രി​ക് നെ​റ്റ്‌​വ​ർ​ക്കിം​ഗ് സം​വി​ധാ​നം​ ഊ​ർ​ജി​ത​പ്പെ​ടു​ത്താ​നും, ജൈ​വ അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ​ നി​ന്നു​ള്ള​ മീ​ഥേൻ​ ബ​ഹി​ർ​ഗ​മ​നം​ കു​റ​യ്ക്കാ​നു​മു​ള്ള​ നി​ർ​ദേ​ശ​ങ്ങ​ളു​മുണ്ട്.
​പാ​രീ​സ് ഉ​ട​മ്പ​ടി​യു​ടെ​ പ​ത്താം വാ​ർ​ഷി​ക​മാ​യ​തി​നാ​ൽ​ ആ ഉ​ട​മ്പ​ടി​ ന​ട​പ്പി​ലാ​ക്കാ​നാ​ണ് C​O​P- 3​0​ ഊ​ന്ന​ൽ​ ന​ൽ​കു​ന്ന​ത്. കഴിഞ്ഞ വർഷം ഹ​രി​ത​ഗൃ​ഹ​ വാ​ത​ക​ങ്ങ​ളു​ടെ​ ബ​ഹി​ർ​ഗ​മ​ന​ത്തി​ൽ​ ഇ​ന്ത്യ​, ഇ​തു​വ​രെ​ രേ​ഖ​പ്പെ​ടു​ത്തി​യ​തി​ൽ ഏറ്റവും ഉയർന്ന നിലയിലായിരുന്നു. അതായത്,​ ആകെ 5​7​,​7​0​0​ മെ​ട്രി​ക് ട​ൺ​ കാ​ർ​ബ​ൺ​ ഡ​യോ​ക്‌​സൈ​ഡിനു തു​ല്യ​മാ​യ​ വാ​ത​ക​ങ്ങ​ൾ! ഇ​തി​ൽ​ 6​9 ശതമാനവും ഫോ​സി​ൽ​ ഇ​ന്ധ​ന​ങ്ങ​ൾ​ (​ക​ൽ​ക്ക​രി​,​ എ​ണ്ണ​,​ പ്ര​കൃ​തി​വാ​ത​കം​)​ വ​ഴി​യാ​ണ്​. അ​ശാ​സ്ത്രീ​യ​ കാ​ർ​ഷി​ക​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ,​ മാ​ലി​ന്യ​ സം​സ്ക​ര​ണം​,​ മീ​ഥേ​ൻ​ വാ​ത​ക​ ബ​ഹി​ർ​ഗ​മ​നം,​ വ​നം​ന​ശീ​ക​ര​ണം​ എ​ന്നി​വ​യും​ ഇ​വ​യ്ക്ക് വ​ഴി​യൊ​രു​ക്കി​യി​ട്ടു​ണ്ട്. ​ഇ​ന്ത്യ​യു​ടെ​ കാര്യത്തിൽ സാ​മ്പ​ത്തി​ക​ വ​ള​ർ​ച്ച​യും​ വ്യവ​സാ​യ പു​രോ​ഗ​തി​യും​ ഈ​ വ​ർദ്ധ​ന​യ്ക്ക് കാ​ര​ണ​മാ​ണെ​ങ്കി​ലും​,​ വ്യ​ക്തി​പ​ര​മാ​യ​ ബ​ഹി​ർ​ഗ​മ​നം​ കു​റ​വാ​യി​രി​ക്കു​ന്ന​ത് ഊ​ർ​ജ്ജ കാ​ര്യ​ക്ഷ​മ​ത​യു​ടെ​യും​ പ​രി​സ്ഥി​തി​ പ്ര​തി​ബ​ദ്ധ​ത​യു​ടെ​യും​ സൂ​ച​ന​യാ​യി​ കാ​ണാം​.

കാർബണിലെ ധനകാര്യം
​ആ​ഗോ​ള​ താ​പ​ന​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്ന ഘടകങ്ങളിൽ 30 ശതമാനം മി​ഥേ​നി​ന്റെ​ ബ​ഹി​ർ​ഗ​മ​ന​മാ​ണ്. അ​മേ​രി​ക്ക​യും​ ചൈ​ന​യും​ ഇ​ക്കാ​ര്യ​ത്തി​ൽ​ യോ​ജി​ച്ച​ നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ട്രം​പി​ന്റെ​ ര​ണ്ടാം​ വ​ര​വ് ഇ​ന്ത്യ​ അ​ട​ക്ക​മു​ള്ള​ വി​ക​സ്വ​ര​ രാ​ജ്യ​ങ്ങ​ൾ​ക്ക് ഗു​ണ​ക​ര​മാ​കും​. ഇ​തു​മാ​യി​ ബ​ന്ധ​പ്പെ​ട്ട​ വി​ല​യി​രു​ത്ത​ൽ​ ഉ​ച്ച​കോ​ടി​ ല​ക്ഷ്യ​മി​ടു​ന്നു​. ആ​ഗോ​ള​ത​ല​ത്തി​ൽ​ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കു​ള്ള കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ൽ​ കു​റ​യ്ക്കാ​ൻ​ വി​ക​സ്വ​ര​ രാ​ജ്യ​ങ്ങ​ൾ​ക്ക് സാ​മ്പ​ത്തി​ക​ വി​ഹി​തം​ ല​ഭ്യ​മാ​ക്കേ​ണ്ട​തു​ണ്ട്. ഇ​തു​മാ​യി​ ബ​ന്ധ​പ്പെ​ട്ട​ C​O​P-​ 2​7​ ലെ​ നി​ർ​ദേ​ശ​ങ്ങ​ൾ​ ഇ​തു​വ​രെ​യും​ പ്ര​വ​ർ​ത്തി​ക​മാ​ക്കാ​ൻ​ ക​ഴി​ഞ്ഞി​ട്ടി​ല്ല​. അതുകൊണ്ടുതന്നെ, തു​ട​ർ​ കാ​ലാ​വ​സ്ഥാ ​സാ​മ്പ​ത്തി​ക​ (​C​l​i​m​a​t​e​ f​i​n​a​n​c​e​ )​ ച​ർ​ച്ച​ക​ൾ​ക്ക് ഇപ്പോൾ നടക്കുന്ന ഉച്ചകോടിയിൽ പ്ര​സ​ക്തി​യേ​റും​. കാ​ലാ​വ​സ്ഥാ​ വ്യ​തി​യാ​നം​ പ്ര​തി​കൂ​ല​മാ​യി​ ബാ​ധി​ക്കു​ന്ന​ രാ​ജ്യ​ങ്ങ​ൾ​ക്കും​ വി​ക​സ്വ​ര​ രാ​ജ്യ​ങ്ങ​ൾ​ക്കും​ ന​ൽ​കാ​മെന്ന് ധാരണയായിട്ടുള്ള 1​0​0​ ബി​ല്യ​ൺ​ ഡോ​ള​ർ​ ന​ഷ്ട​പ​രി​ഹാ​രം​ നാ​മ​മാ​ത്ര​മാ​ണെ​ന്ന​ അ​ഭി​പ്രാ​യം​ വി​ക​സ്വ​ര​ രാ​ജ്യ​ങ്ങ​ളി​ൽ​ പലർക്കുമുണ്ട്.

​ഐ​ക്യ​രാ​ഷ്ട്ര​ സ​ഭ​യു​ടെ, ​കാ​ലാ​വ​സ്ഥാ​ വ്യ​തി​യാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​ സ​മി​തി​യാ​ണ് കോപ് (C​O​P) എന്ന പേരിൽ അറിയപ്പെടുന്ന കോ​ൺ​ഫ​റ​ൻ​സ് ഒ​ഫ് പാ​ർ​ട്ടീ​സ്. ഹ​രി​ത​ഗൃ​ഹ​ വാ​ത​ക​ങ്ങ​ളു​ടെ​ അ​ന്ത​രീ​ക്ഷ​ത്തി​ലെ​ തോ​തും,​ അതുവഴി കാ​ലാ​വ​സ്ഥാ​ വ്യ​തി​യാ​നം സൃഷ്ടിക്കുന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളുടെ തീവ്രതയും​ കു​റ​യ്ക്കു​ന്ന​ ന​യ​രൂ​പീ​ക​ര​ണ​മാ​ണ് ലക്ഷ്യം​. ഇ​ന്ത്യ​ അ​ട​ക്കം 1​9​7​ രാ​ജ്യ​ങ്ങ​ൾ​ 2​0​3​0​-ഓടെ ആഗോള അ​ന്ത​രീ​ക്ഷ​ താ​പ​നി​ല​ 1​.5​ ഡി​ഗ്രി​ സെ​ൽ​ഷ്യ​സി​ൽ​ അധികം ഉ​യ​രി​ല്ലെ​ന്ന് തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തി​ലൂ​ടെ​ ഓ​സോ​ൺ​ പാ​ളി​യെ​ സം​ര​ക്ഷി​ക്കു​ക,​ വി​കി​ര​ണ​ത്തോ​ത് കു​റ​യ്ക്കുക എന്നീ ല​ക്ഷ്യങ്ങൾ കൈ​വ​രി​ക്കും​.

ക​ണ​ക്കു​ക​ൾ വ്യ​ത്യ​സ്‌​തം
​ചൈ​ന​,​ അ​മേ​രി​ക്ക​,​ ഇ​ന്ത്യ​ എ​ന്നീ​ രാ​ജ്യ​ങ്ങ​ളാ​ണ് ആ​ഗോ​ള​ത​ല​ത്തി​ൽ​ 4​2​ ശ​ത​മാ​ന​ത്തോ​ളം​ ഹ​രി​ത​ഗൃ​ഹ​ വാ​ത​ക​ങ്ങ​ളും പു​റ​ന്ത​ള്ളു​ന്നത് എ​ന്നാ​ണ് ന്യൂ​യോ​ർ​ക്കി​ൽ​ ന​ട​ന്ന​ കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി​യി​ലെ​ റി​പ്പോ​ർ​ട്ടു​ക​ൾ​ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇത്, ആ​ഗോ​ള​താ​പ​ന​ത്തി​ൽ​ രൂ​പ​പ്പെ​ടു​ന്ന​ അ​ധി​ക​ അ​ന്ത​രീ​ക്ഷ​താ​പ​നം​ 1​.5​ ഡി​ഗ്രി​ സെ​ൽ​ഷ്യസിൽ ഒ​തു​ക്ക​ണ​മെ​ന്ന​ പാ​രീ​സ് ഉ​ട​മ്പ​ടി​യെ​ ത​കി​ടം​ മ​റി​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ​ ശാ​സ്ത്ര​ജ്ഞ​രുടെ മതം. കാ​ർ​ബൺ പു​റ​ന്ത​ള്ള​ൽ​ ഇ​പ്പോ​ഴത്തെ 4​5​ ശ​ത​മാ​ന​ത്തി​ൽ​ നി​ന്ന് അടുത്ത അഞ്ചുവർഷംകൊണ്ട് 1​0​ ശ​ത​മാ​ന​ത്തി​ലെ​ത്തി​ക്കും എ​ന്നാ​ണ് ഇന്ത്യ പ്രഖ്യാപിച്ചിരുന്നത്. ജി​ 2​0-ക്ക് നേ​തൃ​ത്വം​ ന​ൽ​കി​യ​ ഇ​ന്ത്യ​യ്ക്ക് പ്ര​ഖ്യാ​പി​ത​ ന​യം​ ന​ട​പ്പി​ലാ​ക്കാ​ൻ​ വലിയ പ്ര​തി​ബ​ദ്ധ​ത​യു​ണ്ട്.
'കൗൺസിൽ ഒഫ് എ​ന​ർ​ജി​- എ​ൻ​വയൺമെ​ന്റ് ആ​ൻ​ഡ് വാ​ട്ട​ർ"​ (​C​E​E​W​)​ ​അ​ടു​ത്തി​ടെ ന​ട​ത്തി​യ​ പ​ഠ​ന​ങ്ങ​ളി​ൽ​ വി​ക​സി​ത​ രാ​ജ്യ​ങ്ങ​ളാ​ണ് മൂ​ന്നി​ലൊ​ന്നോ​ളം​ ആ​ഗോ​ള​ കാ​ർ​ബ​ൺ​ പു​റ​ന്ത​ള്ള​ലി​ന് വ​ഴി​യൊ​രു​ക്കു​ന്ന​ത് എ​ന്ന​ ക​ണ്ടെ​ത്ത​ൽ​ ഗൗ​ര​വ​ത്തോടെ കാണേണ്ടതുണ്ട്. ​​ഫോ​സി​ൽ​ ഇ​ന്ധ​ന​ങ്ങ​ളാ​യ​ പെ​ട്രോ​ളി​ന്റെ​യും​ ഡീ​സ​ലി​ന്റെ​യും​ ഉ​പ​യോ​ഗം​ ഘ​ട്ടം​ ഘ​ട്ട​മാ​യി​ കു​റ​ച്ച്​,​ കാ​ർ​ബ​ണി​ന്റെ​യും​ ഹ​രി​ത​ഗൃ​ഹ​വാ​ത​ക​ങ്ങ​ളു​ടെ​യും​ ബ​ഹി​ർ​ഗ​മ​നം നിയന്ത്രിക്കാനുള്ള തീ​രു​മാ​ന​ത്തി​ന് ബ്ര​സീ​ൽ​ പൂ​ർണ പി​ന്തു​ണ​ ന​ൽ​കി​യേ​ക്കും​.

2​0​5​0 എത്തുമ്പോഴേക്കും കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ൽ​ പൂ​ജ്യ​ത്തി​ൽ എ​ത്തി​ക്കാ​നാ​ണ് ലോ​ക​രാ​ജ്യ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്. ഈ ലക്ഷ്യം ഇ​ന്ത്യ​ 2​0​7​0-ഓടെ കൈ​വ​രി​ക്കു​മെ​ന്നാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ,​ ക​ൽ​ക്ക​രി​യെ​യും​ ഫോ​സി​ൽ​ ഇ​ന്ധ​ന​ങ്ങ​ളെ​യും​ കൂ​ടു​ത​ലാ​യി​ ആ​ശ്ര​യി​ക്കു​മ്പോ​ൾ​ ജീ​വ​സ​ന്ധാ​ര​ണ​ത്തെ​ ബാ​ധി​ക്കാ​തെ​ ഘ​ട്ടംഘ​ട്ട​മാ​യി​ കാ​ർ​ബ​ണി​ന്റെ​ പു​റ​ന്ത​ൽ​ എങ്ങനെ കു​റ​യ്ക്കു​മെ​ന്ന​താ​ണ് വെ​ല്ലു​വി​ളി​. ​​ഡ​ൽ​ഹി​യി​ൽ​ ന​ട​ന്ന​ ജി​ 2​0​ ഉ​ച്ച​കോ​ടി​യി​ൽ​ പാ​ര​മ്പ​ര്യേ​ത​ര​ ഊ​ർ​ജോ​ത്പാ​ദ​നം​ 2​0​3​0-ഓടു കൂ​ടി​ മൂ​ന്നി​ര​ട്ടി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്. C​O​P​ 3​0- ൽ​ ഇ​ത് കൂ​ടു​ത​ൽ​ ച​ർ​ച്ച​ ചെ​യ്യ​പ്പെ​ടും​.

'വൺ ഹെൽത്ത്" ചർച്ചയാകും

അ​ന്താ​രാ​ഷ്ട്ര​ പാ​ര​മ്പ​ര്യേ​ത​ര​ ഊ​ർ​ജ​ ഏ​ജ​ൻ​സി​യാ​യ​ I​R​E​N​A​,​ 2​0​3​0-ഓടെ ഫോ​സി​ൽ​ ഇ​ന്ധ​ന​ങ്ങ​ളു​ടെ​ ഉ​പ​യോ​ഗം​ പൂ​ർ​ണ​മാ​യി​ കു​റ​യ്ക്കാ​നാ​ണ് ആ​ഹ്വാ​നം​ ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ​ അം​ഗ​രാ​ജ്യ​ങ്ങ​ൾ​ ഇ​പ്പോ​ഴും​ ഈ​ വി​ഷ​യ​ത്തി​ൽ​ അ​ഭി​പ്രാ​യൈക്യം കൈ​വ​രി​ച്ചി​ട്ടി​ല്ല​. അഞ്ചുവർഷംകൊണ്ട് പാ​ര​മ്പ​ര്യേ​ത​ര​ ഊ​ർ​ജ്ജോത്പാദനം 5​0​0​ ജി​ഗാ​വാ​ട്ട് കൈ​വ​രി​ക്കാ​ൻ ഇന്ത്യ ലക്ഷ്യമിട്ടിട്ടുണ്ടെങ്കിലും,​ അ​മേ​രി​ക്ക​യും​ യൂ​റോ​പ്യ​ൻ​ രാ​ജ്യ​ങ്ങ​ളും​ വ്യ​ക്ത​മാ​യ​ ലക്ഷ്യം ഇനിയും ക​ണ​ക്കാ​ക്കി​യീ​ട്ടി​ല്ല​.
​കാ​ലാ​വ​സ്ഥാ​ സ്ഥി​ര​ത​ ഫ​ണ്ടി​ന്റെ​ കാ​ര്യ​ത്തി​ലും​ അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ​ നി​ല​പാ​ടി​ൽ​ ഇ​നി​യും​ വ്യ​ക്ത​ത​ വാ​രാ​നു​ണ്ട്. കാ​ലാ​വ​സ്ഥാ മാ​റ്റ​ത്തെ​ ചെ​റു​ക്കു​ന്ന​ കാ​ര്യ​ത്തി​ൽ​ സാ​ങ്കേ​തി​കവി​ദ്യ​യു​ടെ​ പ്രാ​ധാ​ന്യം​,​ വി​ക​സ്വ​ര​- അ​വി​ക​സി​ത​ രാ​ജ്യ​ങ്ങ​ൾ​ക്കു​ള്ള​ ന​ഷ്‌​ട​പ​രി​ഹാ​രം​,​ ഗ​വേ​ഷ​ണ​ ഗ്രാ​ന്റ് എ​ന്നി​വ​ കൂ​ടു​ത​ൽ​ ച​ർ​ച്ച​ ചെ​യ്യ​പ്പെ​ടേ​ണ്ട​തു​ണ്ട്. ആ​ഫ്രി​ക്ക​ൻ​,​ ഏ​ഷ്യ​ൻ​ രാ​ജ്യ​ങ്ങ​ളി​ൽ​ പ്ര​ധാ​ന​മാ​യും​ മൊ​റോ​ക്കോ​യി​ലും​ ലി​ബി​യ​യി​ലും​ രൂ​പ​പ്പെ​ട്ട​ പ്ര​കൃ​തിദു​ര​ന്ത​ങ്ങ​ൾ​ക്ക് ച​ർ​ച്ച​യി​ൽ​ കൂ​ടു​ത​ൽ​ പ്രാ​ധാ​ന്യം​ ല​ഭി​ക്കാ​നി​ട​യു​ണ്ട്. വ​ർദ്ധിച്ചുവ​രു​ന്ന​ 'നി​പ" അ​ട​ക്ക​മു​ള്ള​ പ​ക​ർ​ച്ച​വ്യാ​ധി​ക​ളെക്കുറിച്ചും,​ ജ​ന്തു​ജ​ന്യ​ രോ​ഗ​ങ്ങ​ളെക്കുറിച്ചും ച​ർ​ച്ച നടക്കുമ്പോൾ,​ പ​രി​സ്ഥി​തി​യും മനുഷ്യരും മൃഗങ്ങളുമെല്ലാം ചേർന്നുള്ള 'വ​ൺ​ ഹെ​ൽ​ത്ത്" എ​ന്ന​ ആ​ശ​യം​ ഇ​ന്ത്യ​യിൽ ഉൾപ്പെടെ കൂ​ടു​ത​ലാ​യി​ പ്ര​വ​ർ​ത്തി​ക​മാ​ക്കേ​ണ്ട​തു​ണ്ട്.

TAGS: BRAZIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.